Arrested | പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബസ് കന്‍ഡക്ടര്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പ്രണയം നടിച്ച് യുവതിയെ വലയിലാക്കി പീഡിപ്പിക്കുകയും ബ്ലാക് മെയിലിങിന് ശ്രമിക്കുകയും ചെയ്ത ബസ് ജീവനക്കാരനായ യുവാവിനെ ചക്കരക്കല്‍ സി ഐ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റു ചെയ്തു. ചെമ്പിലോട് സ്വദേശി ബി റോഷിത്താ(26)ണ് അറസ്റ്റിലായത്.
         
Arrested | പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബസ് കന്‍ഡക്ടര്‍ അറസ്റ്റില്‍

കണ്ണൂര്‍-കൂത്തുപറമ്പ് റൂടിലോടുന്ന സ്വകാര്യ ബസിലെ കന്‍ഡക്ടറാണ് റോഷിത്. ബസില്‍ വെച്ചു സൗഹൃദം സ്ഥാപിച്ച ഇയാള്‍ യുവതിയെ നിരന്തരം ശല്യപ്പെടുത്തുകയും ശല്യം രൂക്ഷമായതോടെ യുവതി ചക്കരക്കല്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഈ സംഭവത്തില്‍ ചക്കരക്കല്‍ പൊലീസ് ഇയാളെ താക്കീതു നല്‍കി വിട്ടയക്കുകയായിരുന്നു.

ഇതിനു ശേഷം മറ്റൊരു ദിവസം ഇയാള്‍ യുവതിയുടെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും രണ്ടു മക്കളുടെ അമ്മയായ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ബ്ലാക് മെയിലിങ് ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് ചക്കരക്കല്‍ പൊലീസില്‍ യുവതിയും ബന്ധുക്കളും പരാതി നല്‍കിയത്.

Keywords:  Man arrested for molesting woman, Kannur, News, Police, Arrested, Complaint, Molestation, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia