Arrested | ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന 73-കാരിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി; 43 കാരന് അറസ്റ്റില്‍
Aug 29, 2022, 16:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കിളിമാനൂര്‍: (www.kvartha.com) ക്ഷേത്രത്തില്‍ നിന്നു മടങ്ങുകയായിരുന്ന 73-കാരിയെ വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് കാറില്‍ കയറ്റി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ 43 കാരന് അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പല സ്ഥലങ്ങളിലുള്ള നിരീക്ഷണ കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ചയാണ് പ്രതിയെ പിടികൂടിയത്. പള്ളിക്കല്‍ സ്വദേശി അല്‍-അമീനാ(43)ണ് പിടിയിലായത്. ഇയാള്‍ മുന്‍പും ഇത്തരം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
26-ന് രാവിലെയാണ് സംഭവം. ക്ഷേത്രത്തില്‍ നിന്നു വീട്ടിലേക്കു നടന്നുപോകുകയായിരുന്ന വയോധികയെ നടക്കേണ്ടെന്നും വീട്ടിലാക്കാമെന്നും പറഞ്ഞ് തഞ്ചത്തില്‍ ഇയാള്‍ കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുപോകാതെ വിജനമായ സ്ഥലങ്ങളില്‍ കാര്‍ നിര്‍ത്തി പീഡനത്തിനിരയാക്കി. രാത്രിയോടെ വീടിനു സമീപമുള്ള റോഡില്‍ ഇറക്കിവിട്ടശേഷം കടന്നുകളഞ്ഞു.
തുടര്‍ന്ന് വയോധിക വാര്‍ഡംഗത്തെയും പൊലീസിലും വിവരം അറിയിച്ചു. ആറ്റിങ്ങല്‍ ഡിവൈ എസ് പി ജി ബിനുവിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ എസ് എച് ഒ എസ് സനോജ്, എസ് ഐ വിജിത് കെ നായര്‍, സി പി ഒ അരുണ്‍, മഹേഷ്, സുനില്‍കുമാര്‍, ഡബ്ല്യു സി പി ഒ രേഖ എന്നിവരുള്‍പെട്ട പൊലീസ് സംഘം പല സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളടക്കം പരിശോധിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Keywords: Man Arrested For Molesting Old Woman, Thiruvananthapuram, News, Molestation, Police, Arrested, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

