Arrested | 17കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ജയിലിലായി, ജാമ്യത്തിലിറങ്ങിയശേഷം '14കാരിയെ പീഡിപ്പിച്ചു'; 21കാരന്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അടൂര്‍: (www.kvartha.com) ആറുമാസം മുന്‍പ് പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡിലായ യുവാവ് ജാമ്യത്തിലിറങ്ങിയശേഷം പതിനാലുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ വീണ്ടും അറസ്റ്റിലായി. ഏനാദിമംഗലം സ്വദേശി അജിത്താണ് (21) അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
Aster mims 04/11/2022

Arrested | 17കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ജയിലിലായി, ജാമ്യത്തിലിറങ്ങിയശേഷം '14കാരിയെ പീഡിപ്പിച്ചു'; 21കാരന്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനാലുകാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പീഡിപ്പിച്ചത്. ഇതു മൊബൈലില്‍ പകര്‍ത്തിയ ശേഷം ചിത്രവും മറ്റും മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തു.

പിന്നീട് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരവേ കഴിഞ്ഞ ദിവസമാണ് അജിത്തിനെ ഇന്‍സ്‌പെക്ടര്‍ ടിഡി പ്രജീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ആറു മാസം മുന്‍പ് പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പതിനാലുകാരിയെ പീഡിപ്പിച്ചത്.

Keywords: Man Arrested For molesting Minor, Pathanamthitta, News, Local News, Police, Arrested, Molestation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script