Arrested | സ്‌കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ 4 വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സ്‌കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ നാലു വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍. കിളിമാനൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ വര്‍കല സ്വദേശി സിയ ഉല്‍ ഹകിനെ (39)ആണ് വര്‍കല പൊലീസ് അറസ്റ്റുചെയ്തത്. വിദേശത്തുനിന്നും തിരുവനന്തപുരം എയര്‍പോര്‍ടില്‍ എത്തിയപ്പോഴാണ് അറസ്റ്റ് .

Arrested | സ്‌കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ 4 വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍

പ്രതിക്കെതിരെ പൊലീസ് നേരത്തേ ലുക് ഔട് നോടീസ് പുറപ്പെടുവിച്ചിരുന്നു. റെഡ് കോര്‍ണര്‍ നോടീസ് പുറപ്പെടുവിക്കുന്ന നടപടികളിലേക്ക് കടന്ന അവസരത്തിലാണ് പ്രതി പിടിയിലാകുന്നത്. 16 വയസ്സുള്ള പെണ്‍കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിടാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയും ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.വര്‍കല എസ് എച് ഒ എസ് സനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Keywords: Man arrested for molesting minor girl, Thiruvananthapuram, News, Molestation, Arrested, Police, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia