15കാരിയെ പീഡനത്തിനിരയാക്കിയെന്ന കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 24.01.2022) പതിനഞ്ചുകാരിയെ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. കമ്പംമെട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് കമ്പംമെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
Aster_MIMS

15കാരിയെ പീഡനത്തിനിരയാക്കിയെന്ന കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍

കഴിഞ്ഞ ദിവസം വൈകുന്നേരം തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ പത്താം ക്ലാസുകാരിയായ മകളെ കാണാനില്ലായിരുന്നു. പ്രദേശം മുഴുവനും തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കമ്പംമെട്ട് പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പൊലീസ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തി. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിയുകയും ചെയ്തു. ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പ്രതിയെ നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Man arrested for molesting minor girl, Idukki, News, Police Station, Molestation, Remanded, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia