പ്രണയം നടിച്ച് 13 കാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ
Sep 25, 2021, 11:41 IST
ഇടുക്കി: (www.kvartha.com 25.09.2021) വണ്ടിപ്പെരിയാറില്‍ പ്രണയം നടിച്ച് 13 കാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ഒരാൾ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രമോദിനെയാണ് അറസ്റ്റുചെയ്തത്.
വണ്ടിപ്പെരിയാർ ഡൈമൂക്ക് എസ്റ്റേറ്റിൽ നിന്നും മൂന്ന് ദിവസം മുന്‍പാണ് 13 വയസുകാരിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പ്രമോദാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഇയാൾക്കെതിരെ കുട്ടികൾക്കെതിരായ അതിക്രമം, പീഡനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. കഴിഞ്ഞ 3 മാസത്തിലെറെയായി ഇയാൾ സമൂഹമാധ്യമങ്ങൾ വഴി പ്രണയം നടിച്ച് 13 കാരിയുമായി ബന്ധം സ്ഥാപിച്ചുവെന്നും പിന്നീട് രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി ബൈകിൽ കൂട്ടികൊണ്ടുപോയെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Keywords: News, Idukki, Kerala, State, Top-Headlines, Molestation attempt, Molestation, Arrest, Arrested, Police, Case, Man arrested, Minor girl, Man arrested for molestation attempt against minor girl.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.