Arrested | 'പട്ടാപ്പകല്‍ വീട്ടില്‍ക്കയറി മക്കളോടൊപ്പം ഇരിക്കുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം'; പ്രതി പിടിയില്‍
Aug 18, 2022, 20:13 IST
ADVERTISEMENT
വെള്ളറട: (www.kvartha.com) പട്ടാപ്പകല്‍ വീട്ടില്‍ക്കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കുന്നത്തുകാല്‍ സ്വദേശി അനുരാജാണ് (22) അറസ്റ്റിലായത്. വെള്ളറട പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വീട്ടില്‍ മക്കളോടൊപ്പം ഇരിക്കുകയായിരുന്ന 28-കാരിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
Keywords: Man arrested for molestation attempt, Thiruvananthapuram, News, Arrested, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

