Arrested | തലശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കുരുമുളക് സ്പ്രേയടിച്ച് കൊളളയടിച്ചെന്ന സംഭവത്തില്‍ നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍
Feb 10, 2023, 22:48 IST
കണ്ണൂര്‍: (www.kvartha.com) തലശേരിയില്‍ ഷാഡോ പൊലീസ് ചമഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിയെ കൊളളയടിച്ചെന്ന സംഭവത്തില്‍ കേളകം സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഇതരസംസ്ഥാന തൊഴിലാളിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് കണ്ണുകാണാതാക്കിയ ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്നുവെന്ന കേസിലെ പ്രതി നിഖില്‍ കുമാര്‍ എന്ന അഖിലിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
തലശേരി നഗരത്തിലെ മുകുന്ദ് ജന്‍ക്ഷനിലാണ് സംഭവം നടന്നത്. ഇയാളുടെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ജനുവരി 17 ന് പുലര്‍ചെ അഞ്ചു മണിക്ക് സൈകിളില്‍ ജോലിക്ക് പോവുകയായിരുന്ന കൊല്‍കത മേദിനിപൂര്‍ സ്വദേശി സുല്‍ത്വാന്റെ 25,000 രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് കവര്‍ച ചെയ്തത്.
സിസിടിവി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാള്‍ക്കെതിരെ കേരളത്തിനകത്തും പുറത്തുമായി നിരവധി മോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ട്രെയിന്‍ കവര്‍ചക്കസിലും പ്രതിയാണ് ഇയാള്‍. മോഷണം നടത്തിയ ശേഷം വീട്ടില്‍ ഒളിച്ച് താമസിക്കുകയാണ് പതിവ്.
പൊലീസ് അന്വേഷിച്ചെത്തിയാല്‍ പൊലീസിനെതിരെ പരാതി നല്‍കുകയാണ് പതിവ്. കഴിഞ്ഞ ദിവസം ഒ വി റോഡില്‍ നടന്ന കവര്‍ചക്കേസിലും ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പൊലീസാണെന്ന് പറഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടാണ് ഇതരസംസ്ഥാന തൊഴിലാളികളെ കൊളളയടിക്കുന്നത്.
Keywords: Man arrested for mobile Phone robbery, Kannur, News, Robbery, Mobile Phone, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.