ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

 


ഇടുക്കി: (www.kvartha.com 28.09.2015) ഒരു കിലോഗ്രാം കഞ്ചാവുമായി ഏറണാകുളം സ്വദേശിയായ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കുമളി വാണിജ്യ നികുതി ചെക് പോസ്റ്റില്‍ കഴിഞ്ഞദിവസം രാവിലെ എട്ട് മണിയോടെ നടത്തിയ പരിശോധനയില്‍ എറണാകുളം ബീച്ച് റോഡില്‍ കൊപ്രാപ്പറമ്പില്‍ അഗസ്റ്റിന്‍ ജോസഫ് (25) ആണ് പിടിയിലായത്.
ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

റെയില്‍വേ മെക്കാനിക് കോഴ്‌സ് പൂര്‍ത്തിയാക്കിയ അഗസ്റ്റിന്‍ ഗോവയിലും മറ്റും ടൂര്‍
പോകുന്നതിനായി കഞ്ചാവ് കച്ചവടം തൊഴിലായി സ്വീകരിച്ചതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.

കമ്പത്തുനിന്നുമാണ് കഞ്ചാവ് വാങ്ങിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി. സി സെബാസ്റ്റ്യന്‍, വി. ജെ ഡൊമിനിക് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Also Read:
ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു

Keywords:  Man arrested for marijuana ,Idukki, Ernakulam, Police, Goa, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia