അവിഹിതബന്ധത്തിലൂടെ ജനിച്ച ചോരക്കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച വ്യാജ സിദ്ധന്‍ പിടിയില്‍
Jun 20, 2016, 16:11 IST
അഴീക്കോട്: (www.kvartha.com 20.06.2016) അവിഹിതബന്ധത്തിലൂടെ ജനിച്ച ചോരക്കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച വ്യാജ സിദ്ധന്‍ പിടിയില്‍. വലിയന്നൂര്‍ ദര്‍ഗ പള്ളിക്ക് സമീപത്തെ കെ അബ്ദുള്‍ ലത്തീഫ്( 46) എന്ന തങ്ങള്‍ ലത്തീഫ് ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ ജൂണ്‍ 11 തിങ്കളാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് അഴീക്കല്‍ ബോട്ടുജെട്ടിക്ക് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ രണ്ടുദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വളപട്ടണം പോലീസ് കുഞ്ഞിനെ കണ്ണൂര്‍ ജില്ലാ ആശപത്രിയിലേക്കും അവിടെ നിന്നും പിന്നീട് ചൈല്‍ഡ് ലൈനിലേക്കും മാറ്റി.

കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താന്‍ പോലീസ് കണ്ണൂര്‍ ജില്ലയിലും പുറത്തും ഉള്ള പ്രസവ ശുശ്രൂഷ നടത്തുന്ന ആശുപത്രികളില്‍ അന്വേഷണം നടത്തിയിരുന്നു. പ്രധാനമായും പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ സ്ത്രീകളെ കുറിച്ചായിരുന്നു അന്വേഷണം. ഒടുവില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിക്കുകയും അതിനു മുമ്പോ ശേഷമോ തുടര്‍ ചികിത്സയ്ക്ക് എത്താതിരിക്കുകയും ചെയ്ത ഒരു സ്ത്രീയിലേക്ക് അന്വേഷണം എത്തുകയും ചെയ്തു. പ്രസവശേഷം കുഞ്ഞിനോടുള്ള യുവതിയുടെ പെരുമാറ്റമാണ് ആശുപത്രി അധികൃതര്‍ക്ക് സംശയത്തിന് ഇടനല്‍കിയത്.
തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ വേഷത്തില്‍ കക്കാട് സ്വദേശിനിയായ യുവതിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് യഥാര്‍ത്ഥ വിവരം അറിഞ്ഞത്.
തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ വേഷത്തില്‍ കക്കാട് സ്വദേശിനിയായ യുവതിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് യഥാര്‍ത്ഥ വിവരം അറിഞ്ഞത്.
യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. നാലുമാസം മുമ്പ് ഇയാള്‍ നാട്ടിലെത്തിയപ്പോഴാണ് യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ഇതറിഞ്ഞ ഭര്‍ത്താവ് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജ സിദ്ധനെ കുറിച്ചുള്ള വിവരം അറിയുന്നത്.
ശ്വാസംമുട്ടലിന്റെ അസുഖമുള്ള യുവതി ചികിത്സ തേടിയിരുന്നത് ലത്തീഫിന്റെ അടുത്തുനിന്നാണ്. ഇയാള്‍ ചികിത്സിക്കാനായി തുടര്‍ച്ചയായി യുവതിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ ശാരീരികമായി ബന്ധപ്പെടുകയും യുവതി ഗര്‍ഭിണിയാവുകയുമായിരുന്നുവെന്നുമാണ് പറയുന്നത്.
യുവതിക്ക് മൂന്നു മക്കള്‍ കൂടിയുണ്ട്. എന്നാല്‍ അവിഹിതബന്ധത്തില്‍ ജനിച്ച കുട്ടിയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയാറാകാത്തതിനെ തുടര്‍ന്നാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സിദ്ധന്‍ കുട്ടിയെ ഏറ്റെടുക്കാന്‍ തയാറായി. യുവതിയുടെ പ്രസവ ചിലവുകളെല്ലാം വഹിച്ചതും സിദ്ധനായിരുന്നു.

പ്രസവശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് മടങ്ങാന്‍
തുടങ്ങുകയായിരുന്ന യുവതിയെയും ഭര്‍ത്താവിനേയും കുഞ്ഞിനേയും കാറിലെത്തിയ സിദ്ധന്‍ അതില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. പിന്നീട് കണ്ണൂര്‍ സ്‌റ്റേഡിയത്തിനു സമീപം മാതാപിതാക്കളെ ഇറക്കിവിടുകയും കുഞ്ഞിനെ വാങ്ങുകയും ചെയ്തു.
അനാഥാലയത്തില്‍ ഏല്‍പിക്കുമെന്ന് പറഞ്ഞാണ് കുഞ്ഞിനെ സിദ്ധന് കൈമാറിയതെന്നാണ് പറയുന്നത്. തുടര്‍ന്ന് അഴീക്കോട് ഉപ്പായിച്ചാലിലെ ബന്ധുവീട്ടിലെത്തി കുഞ്ഞിനെ ഏല്‍പിക്കാന്‍ സിദ്ധന്‍ ശ്രമം നടത്തിയെങ്കിലും അത് നടന്നില്ല. മാത്രമല്ല അനാഥാലയത്തില്‍ ഏല്‍പിക്കാനുള്ള നീക്കങ്ങളും പാളി. ഇതേത്തുടര്‍ന്നു കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Also Read:
ബദിയടുക്ക പഞ്ചിക്കലില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം
Keywords: Azhikode, Pregnant Woman, Hospital, Treatment, Police, Case, Arrest, Husband, Children, Kannur, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.