ഇ ബുള്‍ജെറ്റ് വിഷയത്തിൽ പൊലീസിനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞു; 'പൊളി സാനം' റിചാര്‍ഡ് റിച്ചു അറസ്റ്റിൽ

 


കൊല്ലം: (www.kvartha.com 10.08.2021) ഇ ബുള്‍ജെറ്റ് വ്ലോഗ് ചെയ്യുന്ന സഹോദരങ്ങളെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസിനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞയാളെ അറസ്റ്റ് ചെയ്തു. പൊളി സാനം എന്നറിയപ്പെടുന്ന റിചാര്‍ഡ് റിച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 28 കാരനായ ഇയാള്‍ 'പൊളി സാനം' എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്.

രൂക്ഷമായ അസഭ്യങ്ങള്‍ നിറഞ്ഞ പ്രയോഗങ്ങളാണ് ഇയാള്‍ പൊലീസിന് നേരെയും മോടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും നടത്തിയത്. ഇ ബുള്‍ജെറ്റുകാരെ പിന്തുണച്ച് കൊണ്ടായിരുന്നു തെറിവിളികള്‍. പൊലീസിന് നേരെ അക്രമണം നടത്താനും ഇയാള്‍ വിഡിയോയിലൂടെ ആഹ്വാനം ചെയ്തിരുന്നു. നേരത്തെയും തെറിവിളി വിഡിയോകളിലൂടെയാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുള്ളത്.

ഇ ബുള്‍ജെറ്റ് വിഷയത്തിൽ പൊലീസിനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞു; 'പൊളി സാനം' റിചാര്‍ഡ് റിച്ചു അറസ്റ്റിൽ

അതേ സമയം ജാമ്യം കിട്ടിയ ഇ ബുൾജെറ്റ് വ്ലോഗർമാരായ ലിബിനും എബിനും അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം വീട്ടിലേക്ക് മടങ്ങി. ജാമ്യവാര്‍ത്ത അറിഞ്ഞ് ഇവരെ കാണാനായി നിരവധി പേരാണ് സബ് ജയിലിന് ചുറ്റും തടിച്ച് കൂടിയത്.

കണ്ണൂർ ആർടിഒ ഓഫീസിലെത്തി പൊതുമുതൽ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്നും കാട്ടി തിങ്കളാഴ്ചയാണ് പൊലീസ് ലിബിനെയും എബിനെയും അറസ്റ്റ് ചെയ്തത്.

Keywords:  News, Kollam, Kerala, Social Media, Police, State, Arrested, Arrest, Man arrested, Man arrested for insulting police on social media.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia