കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാക്ക് വീട്ടമ്മ കടിച്ചുമുറിച്ച സംഭവത്തില്‍ യുവാവിനെ ആശുപത്രിയില്‍ നിന്നും അറസ്റ്റ് ചെയ്തു
Aug 2, 2017, 12:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വൈപ്പിന്‍: (www.kvartha.com 02.08.2017) കടന്നുപിടിച്ചു ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാക്ക് വീട്ടമ്മ കടിച്ചുമുറിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് ആശുപത്രിയില്‍ നിന്നും അറസ്റ്റ് ചെയ്തു. നാക്കിന്റെ കഷണം സഹിതമാണ് യുവതി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയത്. ഞാറയ്ക്കല്‍ ജയ്ഹിന്ദ് മൈതാനത്തിനു പടിഞ്ഞാറ് മൂരിപ്പാടത്ത് രാകേഷ് (30) ആണു അറസ്റ്റിലായത്. ഇക്കഴിഞ്ഞ 27നു രാത്രിയായിരുന്നു സംഭവം.
ശുചിമുറിയില്‍ പോകാനായി പുറത്തിറങ്ങിയ വീട്ടമ്മയെ ഇയാള്‍ മദ്യലഹരിയില്‍ കടന്നുപിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. കുതറിമാറുന്നതിനിടെ വീട്ടമ്മ യുവാവിന്റെ നാക്കില്‍ കടിക്കുകയായിരുന്നു. കടിയേറ്റു രണ്ടു സെന്റിമീറ്ററോളം നീളത്തില്‍ നാക്കിന്റെ ഭാഗം വേര്‍പെട്ടു. വേദനകൊണ്ടു പുളഞ്ഞ യുവാവ് വീട്ടമ്മയെ തള്ളിമാറ്റി കടന്നുകളഞ്ഞു. എന്നാല്‍ യുവതിക്ക് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്നു മാനഭംഗശ്രമത്തിനു കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ നാക്കിനു മുറിവേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ആശുപത്രിയില്‍ നിന്നു മേല്‍വിലാസം ശേഖരിച്ചു വീടു കണ്ടെത്തിയ പോലീസ് പ്രതി ഇയാള്‍ തന്നെയാണെന്ന് ഉറപ്പിച്ചു. എന്നാല്‍ ശസ്ത്രക്രിയ നടത്താനുണ്ടായിരുന്നതിനാല്‍ പോലീസ് അറസ്റ്റ് വൈകിക്കുകയായിരുന്നു.
തുടര്‍ന്ന് യുവാവ് ശസ്ത്രക്രിയ കഴിഞ്ഞ് അസുഖം ഭേദമായി ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്നായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഞാറയ്ക്കലില്‍ ടൂറിസ്റ്റ് വാന്‍ ഡ്രൈവറായി ജോലി ചെയ്യുകയാണു രാകേഷ്. നാക്കു മുറിഞ്ഞ വിവരം വീട്ടില്‍ അറിയിക്കാതെ ഇയാള്‍ പാലക്കാട്ടേക്കെന്നു പറഞ്ഞു സ്ഥലം വിടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഞാറയ്ക്കല്‍ സിഐ കെ. ഉല്ലാസ്, എസ് ഐമാരായ ആര്‍. രഗീഷ്‌കുമാര്‍, കെ. ജോണ്‍സണ്‍, എസ്‌സിപിഒമാരായ എസ്. സുധി, കെ. സത്യന്‍, സിപിഒ ശരത് ബാബു എന്നിവരടങ്ങിയ പോലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man arrested for immoral activities, Police Station, News, Hospital, Treatment, Arrest, Parents, Complaint, Palakkad, Kerala.

Also Read:
വിവാഹിതയായി മണിക്കൂറുകള്‍ക്കു ശേഷം നവവരന്റെ തലയില്‍ തോക്കുചൂണ്ടി; നവവധു പിടിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man arrested for immoral activities, Police Station, News, Hospital, Treatment, Arrest, Parents, Complaint, Palakkad, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.