Arrested | 'സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റില്‍'; സഞ്ചരിച്ച കാറും കസ്റ്റഡിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി പ്രതീഷ്(42) ആണ് അറസ്റ്റിലായത്. വടക്കേക്കര പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് 3.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രവാസിയായിരുന്ന ഇയാള്‍, ഇപ്പോള്‍ നാട്ടില്‍ സ്ഥിര താമസക്കാരനാണെന്ന് പൊലീസ് പറഞ്ഞു.
Aster mims 04/11/2022

Arrested | 'സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റില്‍'; സഞ്ചരിച്ച കാറും കസ്റ്റഡിയില്‍

വിദ്യാര്‍ഥിനി സ്‌കൂളില്‍ നിന്നു വീട്ടിലേക്കു തനിയെ നടന്നു പോകുന്നതു കണ്ട പ്രതി, കാറില്‍ പിന്നാലെ ചെന്ന് വഴി ചോദിക്കാന്‍ എന്ന വ്യാജേന വിദ്യാര്‍ഥിനിയുടെ അടുത്തു കാര്‍ നിര്‍ത്തി അടുത്തേയ്ക്കു വിളിച്ചശേഷം നഗ്‌നത പ്രദര്‍ശിപ്പിച്ചെന്നാണ് പരാതി. ഭയന്ന വിദ്യാര്‍ഥിനി നിലവിളിച്ച്, ഓടിപ്പോയി വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.

വടക്കേക്കര ഇന്‍സ്‌പെക്ടര്‍ വിസി സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതിയെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Man arrested for immoral activities, Kochi, News, Local News, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia