വൃദ്ധയുടെ തല ഭിത്തിയിലിടിച്ച് പരിക്കേൽപിച്ചെന്ന കേസിൽ ചെറുമകൻ അറസ്റ്റിൽ
Jul 27, 2021, 10:31 IST
തിരുവനന്തപുരം: (www.kvartha.com 27.07.2021) വൃദ്ധയുടെ തല ഭിത്തിയിലിടിച്ച് പരിക്കേൽപിച്ചെന്ന കേസിൽ ചെറുമകനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. വാമനപുരത്തെ രൺജിത്തിനെതിരെയാണ് (32) വെഞ്ഞാറമൂട് പൊലീസ് കേസെടുത്തത്. തിങ്കളാഴ്ചയാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, മദ്യപാനിയായ രൺജിത്ത് മദ്യം വാങ്ങാൻ വൃദ്ധയോട് പണം ചോദിക്കുക പതിവായിരുന്നു. കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തി വാങ്ങുമായയിരുന്നു. പതിവുപോലെ തിങ്കളാഴ്ചയും മദ്യലഹരിയിൽ വീട്ടിലെത്തിയ രൺജിത്ത് വീണ്ടും മദ്യപിക്കാനായി വൃദ്ധയോട് പണം ചോദിച്ചു. എന്നാൽ അവർ പണം നൽകാൻ തയ്യാറായില്ല. തുടർന്നുള്ള വഴക്കിനിടെ രൺജിത്ത് വൃദ്ധയെ മർദിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി രൺജിത്തിനെ പിടി കൂടി വധ ശ്രമത്തിന് കേസടുക്കുകയായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.
Keywords: News, Kerala, Case, Kerala, Police, Arrest, Arrested, Thiruvananthapuram, Man arrested for hitting old woman's head on a wall.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.