വീട്ടില്‍ ലഹരി വില്പന; അറസ്റ്റിലായ പ്രതിയില്‍ നിന്ന് 150 പായ്ക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു

 


കോഴിക്കോട്: (www.kvartha.com 21.04.2020) വീട്ടില്‍ ലഹരി പദാര്‍ത്ഥം വിറ്റഴിച്ച പ്രതി അറസ്റ്റില്‍. ഹാന്‍സ് സംഭരിച്ച് വില്പന നടത്തിയ രാമനാട്ടുകര നീലാംബരിയില്‍ എം സുരേഷ് ബാബുവിനെ (47)യാണ് പൊലീസ് പിടികൂടിയത്. 150 പായ്ക്കറ്റ് ഹാന്‍സ് ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

വീട്ടില്‍ ലഹരി വില്പന; അറസ്റ്റിലായ പ്രതിയില്‍ നിന്ന് 150 പായ്ക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു

അന്യസംസ്ഥാന തൊഴിലാളികളില്‍ പായ്ക്കറ്റ് ഒന്നിന് 70 മുതല്‍ 100 രൂപ വരെ ഇയാള്‍ ഈടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. എസ് ഐ മാരായ കെ മുരളീധരന്‍, പി പ്രദീപ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സനത്ത് റാം, ഷില്‍ന, രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിനെത്തിയത്.

Keywords:  News, Kerala, Kozhikode, Drugs, Arrested, Police, Arrested, Man Arrested for Hans Sale at Home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia