Fraud | 'വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ 52 പവന്‍ സ്വര്‍ണം പണയം വച്ച് മുങ്ങിയ യുവാവ് അറസ്റ്റില്‍'


● 2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്
● ഫിസിയോ തെറപ്പിസ്റ്റാണ് അനന്തു
● ആഡംബരമായാണ് വിവാഹം നടന്നത്
● കുടുംബവീടും സ്ഥലവും എഴുതി നല്‍കണമെന്നും പുതിയ കാര്‍ വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ടതിന് പിന്നാലെ മുങ്ങി
തിരുവനന്തപുരം: (KVARTHA) വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ 52 പവന്‍ സ്വര്‍ണം പണയം വച്ച് മുങ്ങിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വര്‍ക്കലയിലാണ് സംഭവം. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനന്തുവാണ്(34) അറസ്റ്റിലായത്. വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ സ്വര്‍ണം പണയം വച്ച് 13.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ യുവാവിനെ വര്‍ക്കല പൊലീസ് ആണ് പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫിസിയോ തെറപ്പിസ്റ്റാണ് അനന്തു. ആഡംബരമായാണ് അനന്തുവും യുവതിയും ത്മമിലുള്ള വിവാഹം നടന്നത്. മൂന്നാം നാള്‍ യുവതിയുടെ 52 പവന്‍ സ്വര്‍ണാഭരണം നിര്‍ബന്ധപൂര്‍വം പണയപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. പിന്നാലെ ഭാര്യയുടെ കുടുംബവീടും സ്ഥലവും എഴുതി നല്‍കണമെന്നും പുതിയ കാര്‍ വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളോട് വഴക്കിടുകയും തുടര്‍ന്ന് മുങ്ങുകയുമായിരുന്നു. പല സ്ഥലങ്ങളിലും ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
കേരളത്തില്‍ വിവിധ സ്ഥലങ്ങളിലും ബെംഗളൂരുവിലും ഒളിവില്‍ കഴിയവേയാണ് കഴിഞ്ഞദിവസം വര്‍ക്കല എ എസ് പി ദീപക് ധന്‍കറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല എസ് എച്ച് ഒ ജെ എസ് പ്രവീണ്‍, എസ് ഐ എ സലിം എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്.
#CrimeNews #KeralaNews #Fraud #WeddingScam #GoldTheft #Arrest