SWISS-TOWER 24/07/2023

പോലീസ് പിടിയിലായ ഇവന്‍ ഒരു കൊച്ചുകള്ളന്‍; പെണ്ണുങ്ങളുടെ മനസു കീഴടക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 12.09.2015) പോലീസ് പിടിയിലായ ഇവന്‍ ഒരു കൊച്ചുകള്ളനാണ്. പെണ്ണുങ്ങളുടെ മനസു പെട്ടെന്ന് തന്നെ കീഴടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആറോളം വിവാഹം കഴിച്ച് മുങ്ങിയ വിവാഹത്തട്ടിപ്പുവീരന്‍ തൃശൂര്‍ ഒല്ലൂര്‍ കുറിയിറ ചിറ ദേശത്ത് തോമസിന്റെ മകന്‍ ബേബിയെന്ന് വിളിക്കുന്ന തോംസണ്‍ (50) ആണ് ശംഖുംമുഖം അസി.കമ്മിഷണര്‍ ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.

വേളി ആള്‍ സെയിന്റ്‌സ് കോളജിന് സമീപം ഒരു സ്ത്രീയ്‌ക്കൊപ്പം കഴിഞ്ഞ കുറേദിവസങ്ങളായി താമസിച്ചുവരികയായിരുന്ന ഇയാളെ കോട്ടയം പാല സ്വദേശിനിയെ വിവാഹം കഴിച്ചുമുങ്ങിയ കേസിന്റെ വാറണ്ടിലാണ് പിടികൂടിയത്. പാല സ്വദേശിനിയായ യുവതിയെ വിവാഹത്തട്ടിപ്പിനിരയാക്കിയത് സംബന്ധിച്ച് 2010ല്‍ പാലാ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ഇയാള്‍ ജാമ്യമെടുത്തശേഷം മുങ്ങുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് കോടതിയില്‍  ഹാജരാകാതായതോടെ ജാമ്യക്കാര്‍ക്കും പോലീസ് ഐജിയ്ക്കും വരെ കോടതി  വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഒടുവില്‍ എറണാകുളം റേഞ്ച് ഐ.ജിയ്ക്ക് കോടതിയില്‍നിന്ന് വാറണ്ട് ലഭിച്ചതോടെയാണ്  പാലാ പോലീസിനോട് പ്രതിയെ എത്രയും പെട്ടെന്ന്  കണ്ടെത്താന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന്  ജാമ്യക്കാരില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പാല പോലീസ് വലയിതുറ പോലീസിന്റെ സഹകരണത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

ഓട്ടോ ഡ്രൈവറായിരുന്ന തോംസണിനെ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഷാഡോ പോലീസ്
പോലീസ് പിടിയിലായ ഇവന്‍ ഒരു കൊച്ചുകള്ളന്‍; പെണ്ണുങ്ങളുടെ മനസു കീഴടക്കും
ബൈക്കില്‍ പിന്തുടര്‍ന്ന് പിടിച്ചത്.  ഒരുമണിക്കൂറോളം പോലീസിനെ വട്ടം ചുറ്റിച്ച ഇയാളുടെ ഓട്ടോ ഇതിനിടെ പലതവണ റോഡരികിലെ പോസ്റ്റിലും മതിലുകളിലും ഇടിച്ചിരുന്നു. ഊടുവഴികളിലൂടെയുള്ള ഓട്ടത്തിനിടെ ഒടുവില്‍ ടയര്‍ പഞ്ചറായതോടെ ഓട്ടോയില്‍ നിന്നിറങ്ങി ഓടിയ ഇയാളെ ഷാഡോ പോലീസ് പിന്തുടര്‍ന്നു. ഇതിനിടെ ഷാഡോ പോലീസുകാരനായ മനുവിന്  വീണ് പരിക്കേറ്റു. പരിക്ക് വകവയ്ക്കാതെയാണ്  മനു ഇയാളുടെ പിന്നാലെ ഓടിയത്. ഒടുവില്‍ പിടിയിലായ വിവരം അറിഞ്ഞെത്തിയ പാലാ പോലീസ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ  പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തൃശൂര്‍, എറണാകുളം. ആലപ്പുഴ, കോട്ടയം , തിരുവനന്തപുരം എന്നിവിടങ്ങളിലായി ആറു സ്ത്രീകളെ വിവാഹം കഴിച്ചതായും  വിവാഹതട്ടിപ്പുകള്‍ക്ക് തനിക്കെതിരെ നിലവില്‍ കേസുകളുള്ളതായും പ്രതി പോലീസിനോട് വെളിപ്പെടുത്തി. വിവാഹതട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസ് നിലവിലുള്ള പോലീസ് സ്‌റ്റേഷനുകളില്‍ പിടിയിലായ വിവരം പോലീസ് അറിയിച്ചിട്ടുണ്ട്.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia