Arrested | വീട്ടില്‍ തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നെന്ന കേസിലെ പ്രതി അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) വീട്ടില്‍ തനിച്ചു താമസിക്കുന്ന വയോധികയെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചതിനു ശേഷം രണ്ടുപവന്റെ മാലകവര്‍ന്നുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. വയോധികയുടെ ബന്ധുവായ കണ്ടപ്പനത്തെ രാജുവാണ് അറസ്റ്റിലായത്. 

Arrested | വീട്ടില്‍ തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നെന്ന കേസിലെ പ്രതി അറസ്റ്റില്‍

കേളകം എസ് ഐ ജാന്‍സി മാത്യുവിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കേളകം കണ്ടപ്പനത്ത് താമസിക്കുന്ന കളളികുളത്തില്‍ വീട്ടില്‍ വിജയമ്മ(65) യെ ആണ് ഇയാള്‍ ആക്രമിച്ചു മാല കവര്‍ന്നത്.

വെളളിയാഴ്ച പുലര്‍ചെ മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയെ വയോധിക തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇവരുടെ മൊഴിപ്രകാരം അറസ്റ്റു ചെയ്തത്. വീടിന്റെ പുറകുവശത്തെ വാതില്‍ തളളിതുറന്ന് അകത്തുകയറിയ മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് വയോധികയെ ആക്രമിച്ചു കീഴ്പ്പെടുത്തിയ ശേഷം മോഷണം നടത്തി സ്ഥലംവിടുകയായിരുന്നു. 

വയോധികയുടെ നിലവിളി കേട്ട് ഓടിക്കൂടിയ പരിസരവാസികളാണ് ഇവരെ പേരാവൂര്‍ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമെത്തിച്ചത്.

Keywords: Man Arrested For Attacking Woman, Kannur, News, Arrested, Robbery, Attacked, Complaint, Injury, Hospital, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia