SWISS-TOWER 24/07/2023

'പശുക്കൾ പറമ്പിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട് തർക്കം'; ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്ന സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

 


ADVERTISEMENT

അട്ടപ്പാടി: (www.kvartha.com 28.09.2021) ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്ന സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. ഈശ്വര സ്വാമി കൗണ്ടര്‍ എന്നയാളാണ് അറസ്റ്റിലായത്. മഞ്ചിക്കണ്ടി പഴത്തോട്ടത്ത് തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ചെല്ലി, നഞ്ചന്‍ എന്നീ ദമ്പതികൾക്ക് നേരെ വെടിയുതിർത്തെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈശ്വരൻ്റെ പറമ്പിലേക്ക് അയൽവാസിയായ ചെല്ലിയുടെ കന്നുകാലികൾ കയറുന്നതിനെ ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. സംഭവം നടന്ന ദിവസവും ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയായിരുന്നു ഈശ്വര സ്വാമി കൗണ്ടര്‍ വീടിനുള്ളിലേക്ക് പോയി വലിയ എയര്‍ഗൺ എടുത്ത് തിരിച്ചെത്തി വെടിയുതിര്‍ത്തത്.

തോക്കുമായെത്തുന്നത് കണ്ട് അടുത്തുള്ള മരക്കൂട്ടത്തിലേക്ക് ഓടിമാറിയതിനാല്‍ ദമ്പതികൾ വെടിയേല്‍ക്കാതെ രക്ഷപെട്ടെന്ന് പൊലീസ് പറഞ്ഞു.
Aster mims 04/11/2022

'പശുക്കൾ പറമ്പിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട് തർക്കം'; ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്ന സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍


ചെല്ലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ അഗളി പൊലീസ് ഈശ്വര സ്വാമി കൗണ്ടറെ അറസ്റ്റ് ചെയ്തു. തോക്കും കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിനും ആയുധം കൈവശം വെച്ചതിനും കേസ് എടുത്തതായി അഗളി സിഐ അറിയിച്ചു.

Keywords:  News, Attack, Arrest, Arrested, Gun attack, Couples, Palakkad, Top-Headlines, Kerala, State, Man arrested for attacking tribal couple in Attappadi.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia