പൂന്തുറയില്‍ വാക്കുതര്‍ക്കത്തിനിടെ വിദ്യാര്‍ഥിനിയെ മര്‍ദിച്ചതായി പരാതി; വാടകക്കാരും അയല്‍വാസികളുമായ സഹോദരന്മാര്ക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍
Sep 6, 2021, 10:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 06.09.2021) പൂന്തുറയില്‍ വാക്കുതര്‍ക്കത്തിനിടെ വിദ്യാര്‍ഥിനിയെ മര്‍ദിച്ചെന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനി നല്കിയ പരാതിയില്‍ മണക്കാട് സ്വദേശി സുധീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരന് നൗഷാദ് ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയായ ആമിനയെ പ്രതികള്‍ വീടുവളപ്പില്‍ കയറി ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. ആമിനയും രോഗിയായ മാതാവും പൂന്തുറ സ്റ്റേഷന് പരിധിയിലെ മണക്കാട് എംഎഎ റോഡിലാണ് താമസിക്കുന്നത്. ഇവരുടെ വീടിന്റെ മുകളിലെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന നഗരത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരാണ് വഴക്ക് ഉണ്ടാക്കിയതെന്ന് പെണ്‍കുട്ടി പറഞ്ഞു.
വാടകക്കാരും അയല്‍വാസികളുമായ സുധീറും നൗഷാദുമായാണ് ആദ്യം വാക്കുതര്‍ക്കം തുടങ്ങിയതെന്നും തുടര്‍ന്ന് ഇവര്‍ ആമിനിയെ തള്ളിയിടുകയും മതിലിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കി. നിലത്തുവീണ പെണ്‍കുട്ടിയെ അവിടെയിട്ടും പ്രതികള്‍ മര്‍ദിച്ചു. ചികിത്സയ്ക്ക് ശേഷം ആമിന പൂന്തുറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയെ വഴക്കിനിടെ വലിച്ചിഴച്ചുകൊണ്ടുപോയി മതിലില്‍ ചേര്‍ത്ത് ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിന് മുമ്പും അയല്‍വാസികളില്‍ നിന്നും പെണ്‍കുട്ടിക്കും മാതാവിനും ഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രതികള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൂന്തുറ പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

