ഭാര്യ കെയ്കെടുത്ത് മുഖത്തെറിഞ്ഞതിലുള്ള പ്രതികാരം തീര്‍ക്കാന്‍ അമ്മായിയമ്മയെ യുവാവ് ഗുരുതരമായി തലയ്ക്കടിച്ച് പരിക്കേല്‍പിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍
Jan 2, 2022, 17:50 IST
കോഴിക്കോട്: (www.kvartha.com 02.02.2022) ഭാര്യ കെയ്കെടുത്ത് മുഖത്തെറിഞ്ഞതിലുള്ള പ്രതികാരം തീര്‍ക്കാന്‍ അമ്മായിയമ്മയെ യുവാവ് ഗുരുതരമായി തലയ്ക്കടിച്ച് പരിക്കേല്‍പിച്ചെന്ന് പൊലീസ്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് സ്വദേശി ലിജിന്‍ (25) ആണ് അറസ്റ്റിലായത്. അക്രമത്തില്‍ പരിക്കേറ്റ വളര്‍പ്പാംകണ്ടി പുഴക്കല്‍ സ്വദേശിനി മഹിജ (48) യെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
പിണങ്ങിപ്പോയ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് ലിജിന്‍ കെയ്ക്
വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, ഭാര്യ കെയ്കെടുത്ത് ലിജിന്റെ മുഖത്തെറിഞ്ഞു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ ചെന്നപ്പോഴാണ് ശനിയാഴ്ച ഉച്ചയ്ക്ക് സംഭവം നടന്നത്. കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്നു പൊലീസ് പറഞ്ഞു. വളയം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Keywords: Man arrested for attack mother in law in Kozhikode, Kozhikode, News, Local News, Police, Arrested, Injured, Kerala, New Year.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.