ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ട ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍; ഒന്നരവയസുള്ള കുഞ്ഞിനെ തൂക്കിയെടുത്ത് കട്ടിലില്‍ എറിഞ്ഞ് പരിക്കേല്‍പിച്ചതായും പരാതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com 29.01.2022) ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ട ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ദമ്പതികളുടെ ഒന്നരവയസുള്ള കുഞ്ഞിനെ തൂക്കിയെടുത്ത് കട്ടിലില്‍ എറിഞ്ഞ് പരിക്കേല്‍പിച്ചതായും പരാതി.

തഴുത്തല സ്വദേശി സുധീഷ് (27) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ സുധീഷിനെ റിമാന്‍ഡ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ജോലിക്ക് പോകാന്‍ പതിവായി ഭാര്യ ലക്ഷ്മി സുധീഷിനോട് ആവശ്യപ്പെടാറുണ്ടെങ്കിലും അയാള്‍ അത് അനുസരിക്കാറില്ല. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. 

ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ട ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍; ഒന്നരവയസുള്ള കുഞ്ഞിനെ തൂക്കിയെടുത്ത് കട്ടിലില്‍ എറിഞ്ഞ് പരിക്കേല്‍പിച്ചതായും പരാതി

ജനുവരി 26-ന് വൈകിട്ട്, ജോലിക്കു പോകാതെ വീട്ടില്‍ നില്‍ക്കുന്ന സുധീഷിനോട് ജോലിക്ക് പോകണമെന്നും പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ എടുത്തുനല്‍കണമെന്നും ലക്ഷ്മി ആവശ്യപ്പെട്ടതായിരുന്നു പ്രകോപനത്തിനു കാരണം. ഒന്നരവയസ്സുള്ള ഇവരുടെ കുഞ്ഞിനെ തൂക്കിയെടുത്തു കട്ടിലിലേക്കെറിഞ്ഞ് പരിക്കേല്‍പിച്ചെന്നും പൊലീസ് പറഞ്ഞു.

സബ് ഇന്‍സ്പെക്ടര്‍മാരായ സുജിത് ബി നായര്‍, റെനോക്സ്, ജോയി, ഗിരീശന്‍, സി പി ഒ അനൂപ്, ജാസ്മിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Aster mims 04/11/2022

Keywords:  Man arrested for assaulting woman, Kollam, News, Local News, Assault, Police, Arrested, Court, Remanded, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script