Arrested | 'കോടതി വളപ്പിനുള്ളില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം'; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഭര്‍ത്താവ് അറസ്റ്റില്‍
Jan 10, 2023, 19:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) കോടതി വളപ്പിനുള്ളില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ജില്ലാ കുടുംബ കോടതിക്ക് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ചൊവ്വാഴ്ച രണ്ടു പേരും കോടതിയില്‍ ഹാജരായിരുന്നു. നേരത്തെയും തനിക്കുനേരെ വധശ്രമങ്ങള്‍ ഉണ്ടായതായി റുബീന പ്രതികരിച്ചു. ഇപ്പോള്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിനാണെന്നും അവര്‍ പറഞ്ഞു. കോടതിയില്‍ കൗണ്‍സിലിംഗിന് ശേഷമായിരുന്നു ആക്രമണം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മേലാറ്റൂര്‍ സ്വദേശികളായ മണ്‍സൂര്‍ അലിയും റുബീനയും 17 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. കുറച്ചു മാസമായി റുബീന സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. കുടുംബ കോടതിയില്‍ ഹാജരായി കൗണ്‍സിലിംഗിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് വധശ്രമം നടന്നത്.
മന്‍സൂര്‍ അലി കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ റുബീനയുടെ ദേഹത്തൊഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ റുബീന രക്ഷപ്പെട്ടു. റുബീനയുടെ ദേഹത്തിലും വസ്ത്രത്തിലും പെട്രോള്‍ വീണു.
മന്‍സൂര്‍ അലി കൂടുതല്‍ അപായമുണ്ടാക്കുന്നതിന് മുന്‍പ് സംഭവ സ്ഥലത്ത് വെച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്.
Keywords: Man Arrested For Assaulting Woman, Malappuram, News, Local News, Arrested, Assault, Police, Court, Kerala.
മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മന്‍സൂര്‍ അലിയാണ് അറസ്റ്റിലാണ്. ഇയാളുടെ ഭാര്യ റുബീനയാണ് ആക്രമണത്തിന് ഇരയായത്. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രണ്ടു പേരും കോടതിയില്‍ ഹാജരായിരുന്നു. നേരത്തെയും തനിക്കുനേരെ വധശ്രമങ്ങള്‍ ഉണ്ടായതായി റുബീന പ്രതികരിച്ചു. ഇപ്പോള്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിനാണെന്നും അവര്‍ പറഞ്ഞു. കോടതിയില്‍ കൗണ്‍സിലിംഗിന് ശേഷമായിരുന്നു ആക്രമണം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മേലാറ്റൂര്‍ സ്വദേശികളായ മണ്‍സൂര്‍ അലിയും റുബീനയും 17 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. കുറച്ചു മാസമായി റുബീന സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. കുടുംബ കോടതിയില്‍ ഹാജരായി കൗണ്‍സിലിംഗിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് വധശ്രമം നടന്നത്.
മന്‍സൂര്‍ അലി കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ റുബീനയുടെ ദേഹത്തൊഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ റുബീന രക്ഷപ്പെട്ടു. റുബീനയുടെ ദേഹത്തിലും വസ്ത്രത്തിലും പെട്രോള്‍ വീണു.
മന്‍സൂര്‍ അലി കൂടുതല്‍ അപായമുണ്ടാക്കുന്നതിന് മുന്‍പ് സംഭവ സ്ഥലത്ത് വെച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്.
Keywords: Man Arrested For Assaulting Woman, Malappuram, News, Local News, Arrested, Assault, Police, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.