Arrested | ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരുക്കേല്‍പിച്ച ശേഷം മുങ്ങിയെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

 


ADVERTISEMENT

അമ്പലപ്പുഴ: (www.kvartha.com) ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരുക്കേല്‍പിച്ച ശേഷം മുങ്ങിയെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അമ്പലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊടിമോനെ(27)യാണ് അമ്പലപ്പുഴ ഇന്‍സ്‌പെക്ടര്‍ എസ് ദ്വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


പൊടിമോന്‍ ജോലിക്ക് പോകാത്തതിനെ ചൊല്ലി ഭാര്യയുമായി നിരന്തരം വഴക്കിടുമായിരുന്നു. ഇതിനെ തുടര്‍ന്നുള്ള വിരോധത്താലാണ് ഭാര്യയുടെ മുഖത്ത് എണ്ണ ഒഴിച്ച് പരുക്കേല്‍പിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കാപ്പില്‍ ഭാഗത്ത് നിന്നാണ് പിടികൂടുന്നത്. 

Arrested | ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരുക്കേല്‍പിച്ച ശേഷം മുങ്ങിയെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍


നിരവധി മോഷണ കേസിലെ പ്രതിയാണ് ഇയാള്‍. അന്വേഷണസംഘത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അബൂബക്കര്‍ സിദ്ദീഖ്, ബിപിന്‍ ദാസ്, വിഷ്ണു, അനീഷ് എന്നിവരും ഉണ്ടായിരുന്നു.

Keywords: Man Arrested for Assaulting Woman, Ambalapuzha, Alappuzha, News, Complaint, Arrest, Police, Theft, Injury, Kerala. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia