Police Booked | വീട്ടില്‍ അതിഥിയായെത്തി ഭര്‍തൃമതിയായ വനിതാ ഡോക്ടറെ കടന്നുപിടിച്ചു ചുംബിച്ചെന്ന കേസില്‍ സൈനികന്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഭര്‍തൃമതിയായ വനിതാ ഡോക്ടറെ കടന്നുപിടിച്ചു ചുംബിച്ചെന്ന കേസില്‍ സൈനികനെ പൊലിസ് അറസ്റ്റു ചെയ്തു. എടക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ ഭാര്യയോടൊപ്പം വിരുന്നിന് പോയപ്പോള്‍ വനിതാഡോക്ടറെ ബലപ്രയോഗത്തിലൂടെ പുറകിലൂടെ കടന്നുപിടിക്കുകയും ചുംബിക്കുകയും ലൈംഗീകാതിക്രമത്തിന് ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് സൈനികനെ എടക്കാട് സി ഐ സുരേന്ദ്രന്‍ കല്യാടന്‍ അറസ്റ്റുചെയ്തത്. പാലക്കാട്ടെ രാജീവനെയാ(49)ണ് ശനിയാഴ്ച രാവിലെഅറസ്റ്റു ചെയ്തത്.
  
Police Booked | വീട്ടില്‍ അതിഥിയായെത്തി ഭര്‍തൃമതിയായ വനിതാ ഡോക്ടറെ കടന്നുപിടിച്ചു ചുംബിച്ചെന്ന കേസില്‍ സൈനികന്‍ അറസ്റ്റില്‍

നാഗാലാന്‍ഡില്‍ സുബേദറായി ജോലി ചെയ്തുവരികയാണ് രാജീവന്‍. കഴിഞ്ഞ വെളളിയാഴ്ച്ച കുടുംബസുഹൃത്തായ ഡോക്ടറെ കാണാന്‍ ഇയാള്‍ ഭാര്യയായ ഡോക്ടറോടൊപ്പം എടക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലെത്തിയതായിരുന്നു ഇയാള്‍. വീടിന്റെ മുകള്‍നിലയില്‍ വെച്ചു ഭാര്യ അടുത്തില്ലാത്ത സമയത്ത് ആതിഥേയയായ ഡോക്ടറെ കയറിപ്പിടിച്ചുവെന്നാണ് കേസ്. ഇതിനു പിറ്റേ ദിവസം വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് എടക്കാട് പൊലിസ് കേസെടുത്തത്.

Keywords:  News, Top-Headlines, Kannur, Kerala, Kerala-News, Man arrested for assaulting woman doctor.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia