കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക പീഡനമുണ്ടായതായി പരാതി; സിഎഫ്എല്‍ടിസി താല്‍കാലിക ജീവനക്കാരന്‍ അറസ്റ്റില്‍
Sep 5, 2021, 16:11 IST
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com 05.09.2021) കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക പീഡനമുണ്ടായതായി പരാതി. പീഡനത്തിന് ഇരയായെന്ന് പറയുന്ന 16കാരിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ആരോപണ വിധേയനായ സി എഫ് എല്‍ ടിസിയിലെ താല്‍കാലിക ജീവനക്കാരനായ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട സി എഫ് എല്‍ ടി സിയില്‍ ചികിത്സയില്‍ ഉള്ളപ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായതെന്ന് പരാതിയില്‍. ആഗസ്റ്റ് 27നാണ് കോവിഡ് പോസീറ്റിവായ പെണ്‍കുട്ടിയെ സി എഫ് എല്‍ ടി സിയില്‍ പ്രവേശിപ്പിച്ചത്. സെപ്തംബര്‍ രണ്ടാം തീയതി പെണ്‍കുട്ടിക്ക് കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
കോവിഡ് നെഗറ്റീവ് ആയ ശേഷം നിന്ന് ഡിസ്ചാര്‍ജ് ആയ പെണ്‍കുട്ടി വീട്ടിലേക്ക് പോകാതെ സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത്. തുടര്‍ന്ന് കാര്യങ്ങള്‍ അന്വേഷിച്ച് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

