Arrested | 7 വയസുകാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
Jan 26, 2024, 17:50 IST
ADVERTISEMENT
വണ്ടൻമേട്: (KVARTHA) ഏഴുവയസുകാരിയെ ശാരീരികമായി ഉപദ്രവിച്ചെന്ന കേസിൽ മധ്യവയസ്കനെ വണ്ടൻമേട് പൊലീസ് അറസ്റ്റു ചെയ്തു. മണിവർണൻ (55) എന്നയാളെയാണ് വണ്ടൻമേട് പ്രിൻസിപൽ എസ്ഐ എ ബി പി മാത്യുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ക്രിസ്മസ് അവധിക്കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടി പീഡന വിവരം സ്കൂൾ അധ്യാപികയോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്ത് വന്നത്.
തുടർന്ന് സ്കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. കുട്ടിയുടെ മൊഴിയെടുത്ത ശേഷം വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ നിരവധി മോഷണ, അബ്‌കാരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Keywords: News, Kerala, Arrested, Vandanmedu, Crime, Idukki, Case, Arrest, Police, Court, Remand, Man arrested for assault of minor girl.
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.