Arrested | 'ട്രെയിനില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലീലപ്രദര്‍ശനം നടത്തിയ ആള്‍ അറസ്റ്റില്‍'
Nov 5, 2022, 20:14 IST
തിരുവനന്തപുരം: (www.kvartha.com) ട്രെയിനില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലീലപ്രദര്‍ശനം നടത്തിയ ആള്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി ജയകുമാറിനെയാണ് റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. റെയില്‍വേ സ്റ്റേഷന്റെ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസമായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസില്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് യാത്രചെയ്ത സഹോദരിമാര്‍ക്കാണ് ദുരനുഭവമുണ്ടായത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് ട്രെയിനില്‍ കയറിയ ആളാണ് പെണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികചേഷ്ടകള്‍ കാണിച്ചത്. ഇയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.
സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പറയുന്നത്:
ശൗചാലയത്തിന് സമീപം നില്‍ക്കുകയായിരുന്ന ഇയാള്‍ സഹോദരിയെ നോക്കിയാണ് ആദ്യം അശ്ലീലപ്രദര്‍ശനം നടത്തിയത്. അവള്‍ ഇതിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് ഫോണ്‍ എനിക്ക് കൈമാറിയതോടെയാണ് ഞാന്‍ സംഭവം ശ്രദ്ധിക്കുന്നത്. ഞങ്ങള്‍ വീഡിയോ പകര്‍ത്തിയെന്ന് മനസിലാക്കിയതോടെ അയാള്‍ കഴക്കൂട്ടം സ്റ്റേഷനില്‍ ഇറങ്ങി മറ്റൊരു ബോഗിയില്‍ കയറി. പിന്നീട് വര്‍ക്കല സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്ക് പോകുന്നതാണ് കണ്ടത്.
Keywords: Man Arrested for abusing sisters in train, Thiruvananthapuram, News, Arrested, Police, Train, Sisters, Mobile Phone, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.