Arrested | വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍
Nov 26, 2022, 06:52 IST
കണ്ണൂര്‍: (www.kvartha.com) പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊളച്ചേരിമുക്ക് സ്വദേശി ടിവി നിസാറി(40)നെയാണ് മയ്യില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടിപി സുമേഷും സംഘവും അറസ്റ്റ് ചെയ്തത്.
അതിക്രമം നേരിട്ടതിനെത്തുടര്‍ന്ന് കുട്ടി മയ്യില്‍ പൊലീസില്‍ നേരത്തേ പരാതി നല്‍കിയിരുന്നു. പോക്‌സോ നിയമപ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയില്‍ കുറുമാത്തൂര്‍ പൊക്കുണ്ടിലാണ് പ്രതി അറസ്റ്റിലായത്. നിസാറിനെ കണ്ണൂര്‍ ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന് ) റിമാന്‍ഡ് ചെയ്തു.
പ്രിന്‍സിപല്‍ എസ് ഐ മനു, അഡിഷനല്‍ എസ് ഐ ദിനേശന്‍, എ എസ് ഐ മനു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ റാസിം പി കണിയാട്ട്, മുനീര്‍, പ്രണവ്, ബിപിന്‍, പ്രദീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Keywords: Man Arrested for abusing minor girl, Kannur, Arrested, News, Abuse, Police, Arrest, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.