Arrested | വളര്‍ത്തുമൃഗങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍; സ്‌കൂള്‍ കുട്ടികളോടും സ്ത്രീകളോടും അശ്ലീല ചേഷ്ടകള്‍ കാണിക്കുന്നത് പതിവാണെന്ന് പ്രദേശവാസികള്‍

Watermark

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com) വളര്‍ത്തുമൃഗങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ചിതറ സ്വദേശി സുമേഷാണ് അറസ്റ്റിലായത്. ക്ഷീരകര്‍ഷകനായ സലാഹുദ്ദീന്റെ പശുവിനെയാണ് ഇയാള്‍ ഉപദ്രവിച്ചതെന്നാണ് പരാതി. പശുവിനെ റബര്‍ തോട്ടത്തില്‍ കെട്ടിയിരിക്കുകയായിരുന്നു. ഉച്ചയോടെ പശുവിനെ അഴിച്ചുമാറ്റി കെട്ടാന്‍ എത്തിയപ്പോള്‍ സുമേഷ് പശുവിനെ ഉപദ്രവിക്കുന്നതാണ് കണ്ടത്.

Arrested | വളര്‍ത്തുമൃഗങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍; സ്‌കൂള്‍ കുട്ടികളോടും സ്ത്രീകളോടും അശ്ലീല ചേഷ്ടകള്‍ കാണിക്കുന്നത് പതിവാണെന്ന് പ്രദേശവാസികള്‍
സലാഹുദ്ദീന്‍ ബഹളം വച്ചതോടെ ഓടി രക്ഷപെട്ട സുമേഷ് വീടിനുള്ളില്‍ കയറി. ചിതറ പൊലീസ് സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് സുമേഷിനെ വീടിനുള്ളില്‍ നിന്ന് പിടികൂടിയത്. മാസങ്ങള്‍ക്ക് മുന്‍പ് സലാഹുദ്ദീന്റെ മറ്റൊരു പശുവും ചത്തിരുന്നു. പശുവിനെ പീഡിപ്പിച്ചു കൊന്നതാണെന്ന് സുമേഷ് പിന്നീട് പരസ്യമായി വിളിച്ചു പറഞ്ഞിരുന്നുവെങ്കിലും മദ്യലഹരിയില്‍ പറഞ്ഞതാണെന്ന് കരുതി അന്ന് പരാതി നല്‍കിയില്ലെന്ന് സലാഹുദ്ദീന്‍ പറഞ്ഞു.

ഇപ്പോള്‍ ലൈംഗിക അതിക്രമം നേരില്‍ കണ്ടതോടെയാണ് പൊലീസിനെ വിവരം അറിയിച്ചത്. ലഹരിക്ക് അടിമയായ ഇയാള്‍, സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പകല്‍ സമയങ്ങളില്‍ അതിക്രമം കാണിക്കാറുണ്ടെന്നുള്ള പരാതികളുണ്ട്.

Arrested | വളര്‍ത്തുമൃഗങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍; സ്‌കൂള്‍ കുട്ടികളോടും സ്ത്രീകളോടും അശ്ലീല ചേഷ്ടകള്‍ കാണിക്കുന്നത് പതിവാണെന്ന് പ്രദേശവാസികള്‍
സ്‌കൂള്‍ കുട്ടികള്‍ക്കു നേരെ അശ്ലീല ചേഷ്ടകള്‍ കാണിക്കുന്നതും പതിവാണ്. പൊലീസ് എത്തുമ്പോള്‍ മാനസികാസ്വാസ്ഥ്യം കാണിച്ചു രക്ഷപ്പെടുന്നതാണ് പ്രതിയുടെ രീതിയെന്നും പ്രദേശവാസികള്‍ പറയുന്നു. പരാതികളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ചിതറ പൊലീസ് അറിയിച്ചു. ചടയമംഗലം, പോരേടം, മയ്യനാട് പ്രദേശങ്ങളിലും സമാനമായ രീതിയില്‍ കുറ്റം ചെയ്തവര്‍ നേരത്തെ പിടിയിലായിരുന്നു.

Keywords:  Man arrested for abuse of Animals in Kollam, Kollam, News, Police, Abuse, Arrested, Complaint, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script