Man arrested assault case | '15 കാരിയെ സ്കൂടറില്‍ പിന്തുടരുകയും വാഹനത്തില്‍ കയറാന്‍ പ്രേരിപ്പിക്കുകയും അശ്ലീലമായ രീതിയില്‍ പെരുമാറുകയും ചെയ്തു'; 62 കാരന് അറസ്റ്റില്‍
Jun 30, 2022, 15:51 IST
ADVERTISEMENT
എടപ്പാള്‍: (www.kvartha.com) പതിനഞ്ചുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അറുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റുചെയ്തു. കടവല്ലൂര്‍ സ്വദേശി ശേഖരനാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കഴിഞ്ഞദിവസം ചങ്ങരംകുളം ടൗണില്‍ ചിറവല്ലൂര്‍ റോഡില്‍വെച്ച് പെണ്‍കുട്ടിയെ സ്കൂടറില്‍ പിന്തുടര്ന്ന് അതില്‍ കയറാന്‍ പ്രേരിപ്പിക്കുകയും അശ്ലീലമായ രീതിയില്‍ പെരുമാറുകയുമായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കഴിഞ്ഞദിവസം ചങ്ങരംകുളം ടൗണില്‍ ചിറവല്ലൂര്‍ റോഡില്‍വെച്ച് പെണ്‍കുട്ടിയെ സ്കൂടറില്‍ പിന്തുടര്ന്ന് അതില്‍ കയറാന്‍ പ്രേരിപ്പിക്കുകയും അശ്ലീലമായ രീതിയില്‍ പെരുമാറുകയുമായിരുന്നു.
ഭയന്നോടിയ പെണ്‍കുട്ടി ചങ്ങരംകുളം പൊലീസിന് നല്കിയ പരാതിയില്‍ പ്രദേശത്തെ സി സി ടി വി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ പൊന്നാനി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Man arrested assault case, Malappuram, News, Local News, Police, Arrested, Girl, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

