Man arrested assault case | '15 കാരിയെ സ്‌കൂടറില്‍ പിന്തുടരുകയും വാഹനത്തില്‍ കയറാന്‍ പ്രേരിപ്പിക്കുകയും അശ്ലീലമായ രീതിയില്‍ പെരുമാറുകയും ചെയ്തു'; 62 കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

എടപ്പാള്‍: (www.kvartha.com) പതിനഞ്ചുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അറുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റുചെയ്തു. കടവല്ലൂര്‍ സ്വദേശി ശേഖരനാണ് അറസ്റ്റിലായത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കഴിഞ്ഞദിവസം ചങ്ങരംകുളം ടൗണില്‍ ചിറവല്ലൂര്‍ റോഡില്‍വെച്ച് പെണ്‍കുട്ടിയെ സ്‌കൂടറില്‍ പിന്തുടര്‍ന്ന് അതില്‍ കയറാന്‍ പ്രേരിപ്പിക്കുകയും അശ്ലീലമായ രീതിയില്‍ പെരുമാറുകയുമായിരുന്നു. 


Man arrested assault case | '15 കാരിയെ സ്‌കൂടറില്‍ പിന്തുടരുകയും വാഹനത്തില്‍ കയറാന്‍ പ്രേരിപ്പിക്കുകയും അശ്ലീലമായ രീതിയില്‍ പെരുമാറുകയും ചെയ്തു'; 62 കാരന്‍ അറസ്റ്റില്‍


ഭയന്നോടിയ പെണ്‍കുട്ടി ചങ്ങരംകുളം പൊലീസിന് നല്‍കിയ പരാതിയില്‍ പ്രദേശത്തെ സി സി ടി വി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ പൊന്നാനി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Man arrested assault case, Malappuram, News, Local News, Police, Arrested, Girl, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia