Arrested | ലോഡ്ജില്‍ നിന്ന് എം ഡി എം എയുമായി യുവതിയും യുവാവും പിടിയില്‍
Aug 22, 2022, 18:47 IST
ADVERTISEMENT
ഇടുക്കി: (www.kvartha.com) തൊടുപുഴയിലെ ലോഡ്ജില്‍ നിന്ന് എം ഡി എം എയുമായി യുവതിയും യുവാവും പിടിയില്‍. കോതമംഗലം സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നും 6.6 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു.
ഏതാണ്ട് അഞ്ചുലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് ചൂടാക്കുന്നതിനുള്ള സ്ഫടിക കുഴലും മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള ചെറിയ പാകറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്. യുവാവ് ഇതിനുമുമ്പും ലഹരിമരുന്ന് വില്‍പന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചുദിവസമായി ഇരുവരും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
യുവതിയും യുവാവും ഇടയ്ക്കിടെ തൊടുപുഴയിലെ ലോഡ്ജില്‍ എത്തിയിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുമുള്ള സംശയം ഒഴിവാക്കാന്‍ ലോഡ്ജ് കേന്ദ്രീകരിച്ച് 22-കാരിയായ അക്ഷയയെ ഉപയോഗിച്ച് വില്‍പന നടത്തുകയായിരുന്നു പതിവ്. കൊണ്ടുവന്ന എംഡിഎംഎ വിറ്റുതീരുന്നതുവരെ ഇവിടെ തന്നെ താമസിക്കുന്നതാണ് ഇവരുടെ രീതി. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കാണ് ഇവര്‍ പ്രധാനമായും ലഹരി മരുന്ന് വിതരണം ചെയ്തത്.
Keywords: Man and Woman arrested with MDMA in Idukki, Man and Woman arrested with MDMA in Idukki, Idukki, News, Arrested, Drugs, Police, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.