Arrested | 'പുതിയ തെരുവില്‍ നിന്നും സ്‌കൂടര്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍'
Oct 1, 2023, 20:30 IST
വളപട്ടണം: (KVARTHA) വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുതിയ തെരുവിലെ ഗാര്‍ഡന്‍ സൂപര്‍ മാര്‍കറ്റിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂടര്‍ മോഷ്ടിച്ചെന്ന കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിയിലെ എ മര്‍വാനാണ്(27) അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്തംബര്‍ പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
രാത്രി ഒന്‍പത് മണിക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി പുതിയ തെരുവിലുള്ള സൂപര്‍ മാര്‍കറ്റിന് മുന്‍ വശം സ്‌കൂടര്‍ നിര്‍ത്തിവച്ചതിനു ശേഷം സാധനങ്ങള്‍ വാങ്ങി ഒരു മണിക്കൂറിനുശേഷം പരാതിക്കാരന്‍ മടങ്ങി എത്തിയപ്പോഴേക്കും സ്‌കൂടര്‍ മോഷണം പോവുകയായിരുന്നു. തുടര്‍ന്ന് വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
പൊലീസ് സിസിടിവിയും മറ്റും കേന്ദ്രികരിച്ച് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വളപട്ടണം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നിതിന്‍, എ എസ് ഐ അനിഴന്‍, സിപിഒ കിരണ്‍ എന്നിവരുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയ മര്‍വാന് ഇതിനു മുന്‍പും മറ്റു മോഷണക്കേസുകളുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.

Keywords: Man accused of stealing Scooter arrested, Kannur, News, Scooter Theft, Arrested, Police, Complaint, CCTV, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.