Arrested | പറശിനിക്കടവിലെ ലോഡ്ജില്‍ 16 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ബന്ധുവായ മധ്യവയസ്‌കന്‍ അറസ്റ്റില്‍
Jan 1, 2024, 14:57 IST
കണ്ണൂര്‍: (KVARTHA) പറശിനിക്കടവിലെ ലോഡ്ജില്‍ 16 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ബന്ധുവായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വടകര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്പത്തിയഞ്ച് കാരനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മാതാവിനും അകന്ന ബന്ധുവിനുമൊപ്പം പറശിനിക്കടവില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയതായിരുന്നു പെണ്‍കുട്ടി. ക്ഷേത്രത്തിന് സമീപത്തെ ഒരു ലോഡ്ജിലാണ് ഇവര്‍ താമസിച്ചത്.
ഞായറാഴ്ച രാവിലെ മൂന്ന് പേര്‍ ഒരാളെ അക്രമിക്കുന്നത് കണ്ട് അവിടെ എത്തിയ പ്രദേശവാസികള്‍ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തു പറയുന്നത്. തന്നെ ബന്ധു പീഡിപ്പിക്കുന്ന വിവരം കാമുകനായ പാലക്കാടുകാരനെ പെണ്‍കുട്ടി അറിയിച്ചിരുന്നു. തുടര്‍ന്ന് കാമുകന്‍ സുഹൃത്തുക്കളുമായി പറശിനിക്കടവിലെത്തി പെണ്‍കുട്ടിയുടെ ബന്ധുവിനെ ആക്രമിക്കുകയായിരുന്നു.
വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ബന്ധുവിനെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ അമ്മ പിതാവുമായി ബന്ധം വേര്‍പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുവിനെ പോക്‌സോ കേസ് ചുമത്തി തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ വി ദിനേശ് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Man, 55, arrested for allegedly molesting minor girl, Kannur, News, Arrested, Molestation, Police, Complaint, Court, Remanded, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.