Mammootty | 'ഇത്രയും കള്ള് ഷാപ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോ'; മമ്മൂട്ടിയുടെ ചോദ്യം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി ചർചയായി
Oct 8, 2022, 15:19 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) സിനിമാ മേഖലയില്‍ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ആരോപണങ്ങൾക്കുള്ള നടൻ മമ്മൂട്ടിയുടെ മറുപടി സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി ചർചയായി. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. കള്ള് ഷാപ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോയെന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. സമൂഹത്തില്‍ ലഹരി ഉപയോഗം വേണോ, അത് പ്രൊമോട് ചെയ്യണോ എന്നുള്ളത് സമൂഹം തീരുമാനിക്കേണ്ടതാണെന്നും ഒറ്റ തിരിഞ്ഞ് അഭിപ്രായം പറയേണ്ട കാര്യമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീനാഥ് ഭാസി വിവാദത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു താരത്തിന്റെ പ്രതികരണം.
'ലഹരി താരങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന സാധനമല്ല. എല്ലാവര്‍ക്കും കിട്ടുന്നുണ്ട്. ലഹരി ഉപയോഗം ഒട്ടും ഗുണകരമോ അനുകൂലിക്കേണ്ടതോ ആയ കാര്യമല്ല. അത് സിനിമയില്‍ ആയാലും പുറത്തായാലും. ജീവന് അപകടകരമായ ഒരു കാര്യമാണ്. ഇതൊക്കെ ഇവിടെ ലഭ്യമാണ്. ഇവിടെ ലഹരി ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഒരു ബോര്‍ഡ് എഴുതി വയ്ക്കാം, അല്ലാതെ നമ്മുക്ക് എന്ത് ചെയ്യാനാകും.
ഇത്രയും കള്ള് ഷാപ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോ. അതൊക്കെ വളരെ ഗൗരവമായി ആളുകള്‍ ആലോചിക്കേണ്ട കാര്യമാണ്. പ്രൊഡ്യൂസര്‍മാരോ അഭിനേതാക്കളോ പറഞ്ഞിട്ടല്ല, അവരവര്‍ ആലോചിക്കണം. നമ്മുടെ സമൂഹത്തില്‍ ഇത് വേണോ, സമൂഹത്തിന് ദ്രോഹമുണ്ടോ, ഇത് പ്രൊമോട് ചെയ്യണോ എന്നുള്ളതൊക്കെ സമൂഹം തന്നെ ആലോചിക്കണം. ഒറ്റ തിരിഞ്ഞ് ആള്‍ക്കാര്‍ അവിടെ നിന്ന് പറഞ്ഞുകൊണ്ട് ഒരു കാര്യത്തിലും നേട്ടമുണ്ടാകുന്നില്ല', മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ ചോദ്യം ഭരണാധികാരികൾ ശ്രദ്ധിക്കണമെന്ന് ചിലർ പ്രതികരിച്ചപ്പോൾ സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ അദ്ദേഹം നിസ്സാരവത്കരിച്ചതായി മറ്റുചിലർ ചൂണ്ടിക്കാട്ടി. നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയതിന് എതിരെയും മമ്മൂട്ടി രംഗത്തെത്തിയിരുന്നു. വിലക്ക് അന്നം മുട്ടിക്കുന്ന പരിപാടിയാണെന്നും ഇത് അംഗീകരിക്കാൻ ആകില്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. എന്നാൽ തിലകന് എതിരെ വിലക്കുണ്ടായപ്പോൾ ഈ പ്രതികരണം എവിടെയായിരുന്നുവെന്ന് ചിലർ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷമായി പ്രതികരിച്ചു.
Keywords: Mammootty's question widely discussed on social media, Kochi,Kerala,News,Top-Headlines,Mammootty,Actor,Social Media.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

