Mambaram Divakaran | കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്‍
Mar 8, 2024, 11:47 IST
കണ്ണൂര്‍: (KVARTHA) സ്വതന്ത്ര സ്ഥാനാര്‍ഥിയായി താന്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന് മുന്‍ കെ പി സി സി നിര്‍വാഹക സമിതി അംഗം മമ്പറം ദിവാകരന്‍. വെള്ളിയാഴ്ച രാവിലെ മമ്പറത്തെ വീട്ടില്‍ നിന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ ഡി എഫിനും ബി ജെ പിക്കുമെതിരെയാണ് തന്റെ മത്സരം. കോണ്‍ഗ്രസുകാരനായി മത്സരിക്കുന്ന തനിക്ക് പ്രവര്‍ത്തകരുടെ വോടു കിട്ടുമെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു. രണ്ടു വര്‍ഷത്തിലധികമായി പാര്‍ടിയില്‍ നിന്നും പുറത്താക്കിയ തനിക്ക് ഇതുവരെ എന്തിനാണ് പുറത്താക്കിയത് എന്നതിനെ കുറിച്ചു യാതൊരു നോടിസും നല്‍കിയിട്ടില്ല. കഴിഞ്ഞ 52 വര്‍ഷമായി താന്‍ കോണ്‍ഗ്രസില്‍ അല്ലാതെ മറ്റൊരു പാര്‍ടിയിലും പ്രവര്‍ത്തിച്ചിട്ടില്ല.
മരിക്കുന്നതുവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാകാനും മരിച്ചു കഴിഞ്ഞാല്‍ പാര്‍ടി പതാക പുതച്ചു കിടക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പാണ് ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ചെയര്‍മാനായ മമ്പറം ദിവാകരനെ പാര്‍ടി വിപ് ലംഘിച്ചതിന് കെ പി പി സി അധ്യക്ഷന്‍ കെ സുധാകരന്‍ പുറത്താക്കിയത്. സുധാകരന്റെ പാര്‍ടിയിലെ കടുത്ത വിമര്‍ശകരില്‍ ഒരാളായിരുന്നു മമ്പറം ദിവാകരന്‍.

Keywords: Mambaram Divakaran will contest independent candidate in Kannur parliamentary constituency, Kannur, News, Mambaram Divakaran, Politics, Lok Sabha Election, Congress, Notice, KPCC, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.