രണ്ട് മാസം മുൻപ് ഷാർജയിൽ എത്തിയ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു


● ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
● അൽ ഖാസ്മി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി.
● ദുബൈ എംബാമിങ് സെന്ററിൽ മയ്യിത്ത് നമസ്കാരം നടന്നു.
കണ്ണൂർ: (KVARTHA) ഷാർജയിൽ കണ്ണൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ മലോട്ട്കണ്ണാടിപറമ്പ് സ്വദേശി അജ്‌സൽ (28) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രണ്ട് മാസം മുൻപാണ് അജ്‌സൽ സന്ദർശക വിസയിൽ ഷാർജയിൽ എത്തിയത്.
രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ഷാർജയിലെ അൽ ഖാസ്മി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യാബ് ലീഗൽ സർവീസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കി.
ദുബൈ എംബാമിങ് സെന്ററിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം ചെയ്യുമെന്ന് സഹോദരൻ അജ്മലും ബന്ധുക്കളും അറിയിച്ചു.
Article Summary: A 28-year-old youth from Kannur died of heart attack in Sharjah.
#KeralaNews #Sharjah #HeartAttack #MalayaliDeath #Kannur #UAE