Found Dead | ചാലക്കുടിക്കാരിയായ യുവതിയെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കാണാനില്ല, തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ്

 


ADVERTISEMENT

ചാലക്കുടി: (KVARTHA) ചാലക്കുടിക്കാരിയായ യുവതിയെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പടിക്കല സാജന്റെയും ഫ്ളോറയുടെയും മകള്‍ ഡോണ സാജ(34)നെ ആണ് കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ പൗലോസിനെ കാണാനില്ലെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ലാല്‍ കെ പൗലോസ് കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗമാണ്.

Found Dead | ചാലക്കുടിക്കാരിയായ യുവതിയെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കാണാനില്ല, തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ്

എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അകൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതരായത്. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലാലിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. ഡോണയുടെ മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Keywords: Malayali woman found dead in Canada, Thrissur, News, Dona Sajan, Family, Found Dead, Malayali Woman, Accountant, Police, Probe, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia