മല­യാ­ളത്തെ സ്‌നേഹി­ക്കാന്‍ മല­യാ­ളിക്ക് ആവ­ണം: സ്പീക്കര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മല­യാ­ളത്തെ സ്‌നേഹി­ക്കാന്‍ മല­യാ­ളിക്ക് ആവ­ണം: സ്പീക്കര്‍

തി­രു­വ­ന­ന്ത­പുരം: മല­യാ­ള­ത്തിന് ശ്രേഷ്ഠ പദവി ലഭി­ക്കാ­നു­ളള പ്രവര്‍ത്ത­ന­ങ്ങള്‍ക്കൊപ്പം ഭാഷയെ സംര­ക്ഷി­ക്കാനും സ്‌നേഹി­ക്കാനും സാധി­ക്ക­ണ­മെന്നും സ്പീക്കര്‍ ജി. കാര്‍ത്തി­കേ­യന്‍ പറഞ്ഞു. യുവ­ജന ക്ഷേമ­ബോര്‍ഡ് സംഘ­ടി­പ്പി­ക്കുന്ന അക്ഷര യുവ­ത്വം സാഹി­ത്യ ശില്‍പ്പ­ശാല വൈലോ­പ്പി­ളളി സംസ്‌ക­്യതി ഭവനില്‍ ഉദ്ഘാ­ടനം ചെയ്യു­ക­യാ­യി­രുന്നു അദ്ദേഹം. മല­യാള ഭാഷ നില­നില്‍ക്കാന്‍ മല­യാ­ളി­യുടെ സംഭാ­വന എന്താ­ണെന്ന് പരി­ശോ­ധി­ക്കണം. മല­യാ­ളത്തെ നാം മറ­ക്കു­ക­യാണ്. മല­യാളം പഠി­ക്കാതെ കേര­ള­ത്തില്‍ വിദ­്യാ­ഭ­്യാസം പൂര്‍ത്തി­യാക്കാം. രണ്ടാം ഭാഷ­യാ­യി­പ്പോലും മല­യാളം പഠി­ക്കാന്‍ താല്‍പ്പ­ര­്യ­മില്ല. രക്ഷി­താ­ക്ക­ളുടെ ഈ മന­സ്ഥിതി മാറണം. പുതിയ തല­മുറ അക്ഷ­ര­ങ്ങളെ ഉപേ­ക്ഷിച്ച് ദ്യ­ശ­്യ­ങ്ങ­ളുടെ മായാ­വ­ല­യ­ത്തില്‍പ്പെട്ടു പോകു­ക­യാണോ എന്ന ആശ­ങ്ക­യു­മു­ണ്ട്.

സാഹി­ത­്യ­ലോ­കത്തെ മഹാ­ര­ഥ­ന്മാ­രു­മായി അടുത്ത് പരി­ച­യ­പ്പെ­ടാനും അവരെ അറി­യാനും ശില്‍പ്പ­ശാല വേദി ഒരുക്കും. അടു­ത്ത­റി­യു­മ്പോള്‍ ചില വിഗ്ര­ഹ­ങ്ങ­ളൊക്കെ ഉട­ഞ്ഞു­പോ­യേക്കാം. അങ്ങനെ സംഭ­വി­ക്കു­മ്പോഴും അത് കാര­്യ­മാ­ക്കാതെ അവ­രുടെ രച­ന­കള്‍ ആസ­്വ­ദി­ക്കാന്‍ കഴി­യണം, സ്പീക്കര്‍ പറഞ്ഞു. അപ്രിയ സത­്യ­ങ്ങ­ളോട് അസ­ഹി­ഷ്ണുത കാണി­ക്കു­കയും അത്തരം രച­ന­കളെ കുറ്റ­പ്പെ­ടു­ത്തു­കയും ചെയ്യുന്ന പ്രവ­ണ­ത­യി­ലേക്ക് സമൂഹം മാറു­ന്നു­വെന്ന ആശ­ങ്ക­യാണ് സമീ­പ­കാല സംഭ­വ­ങ്ങള്‍ പലതും കാണി­ക്കു­ന്ന­തെന്ന് ചട­ങ്ങില്‍ മുഖ­്യ­പ്ര­ഭാ­ഷണം നട­ത്തിയ സാംസ്‌കാ­രിക വകു­പ്പ് മന്ത്രി കെ.സി.ജോസഫ് അഭി­പ്രാ­യ­പ്പെ­ട്ടു.

മല­യാ­ള­ഭാ­ഷയ്ക്കു ശ്രേഷ്ഠ പദ­വി­ക്കാ­യു­ളള പരി­ശ്ര­മം, ഭര­ണ­ഭാഷ മല­യാളം, മല­യാളം സര്‍വ്വ­ക­ലാ­ശാ­ല, മല­യാളം മിഷന്‍ എന്നി­ങ്ങ­നെ­യു­ളള നട­പ­ടി­ക­ളു­മായി സര്‍ക്കാര്‍ മുന്നോ­ട്ടു­പോ­കു­ക­യാണ്. ഭാവി­യില്‍ മല­യാ­ള­ത്തിന്റെ സുവര്‍ണ­കാ­ല­മായി ഈ കാലം അറി­യ­പ്പെ­ടാന്‍ പര­്യാ­പ്ത­മാണ്. ശ്രേഷ്ഠ ഭാഷാ പദ­വി­ക്ക് തട­സ്സ­ങ്ങ­ളു­ണ്ടെ­ങ്കിലും സര്‍ക്കാര്‍ ശ്രമം തുട­രു­മെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സാഹി­ത­്യ­കാ­ര­ന്മാ­രെ­യെല്ലാം സഹ­ക­രി­പ്പിച്ച് നട­ത്തുന്ന ശില്‍പ്പ­ശാല മാത­്യ­കാ­പ­ര­മാ­ണെന്ന് ചട­ങ്ങില്‍ അദ്ധ­്യ­ക്ഷ­യായ യുവ­ജ­ന­കാ­ര്യ വകുപ്പ് മന്ത്രി പി.കെ.ജയ­ലക്ഷ്മി പറ­ഞ്ഞു.

യൗവ­ന­കാ­ല­ത്താണ് പ്രധാന സാഹി­ത­്യ­കാ­ര­ന്മാ­രു­ടെ­യെല്ലാം ശ്രേഷ്ഠ­ക­്യ­തി­കള്‍ ഉണ്ടാ­യി­ട്ടു­ള­ളത്. യുവ­എ­ഴു­ത്തു­കാര്‍ സാമൂ­ഹ­യ­പ്ര­തി­ബ­ദ്ധ­ത­യോടെ സര്‍ഗ സിദ്ധി വിനി­യോ­ഗി­ക്ക­ണ­മെന്നും അവര്‍ പറഞ്ഞു. പി.സി.വിഷ്ണു­നാഥ് എം.എല്‍.എ., ടി.പി.രാജീ­വന്‍, യുവ­ജനഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്.പ്രശാ­ന്ത്, മെമ്പര്‍ സെക്ര­ട്ടറി വിശ­്വ­നാ­ഥ­പി­ള­ള, വിനോദ് സെന്‍ തുട­ങ്ങി­യ­വര്‍ സംസാ­രിച്ചു. സംസ്ഥാ­നത്തെ തെര­ഞ്ഞെ­ടു­ക്ക­പ്പെട്ട യുവ­സാ­ഹി­ത്യ പ്രതി­ഭ­ക­ളാണ് മൂന്നു­നാള്‍ നീളുന്ന ശില്‍പ്പ­ശാ­ല­യില്‍ പങ്കെ­ടു­ക്കു­ന്നത്.
മല­യാ­ളത്തെ സ്‌നേഹി­ക്കാന്‍ മല­യാ­ളിക്ക് ആവ­ണം: സ്പീക്കര്‍
അക്ഷര യുവ­ത്വം സാഹി­ത്യ ശില്‍പ്പ­ശാല വൈലോ­പ്പി­ളളി സംസ്‌ക­്യതി ഭവനില്‍ സ്­പീ­ക്കര്‍
 ജി. കാര്‍­ത്തീ­കേയന്‍ ഉദ്ഘാ­ടനം ചെ­യ്യു­ന്നു. മ­ന്ത്രി­മാരാ­യ കെ.സി ജോ­സഫ്, പി.കെ ജ­യ­ല­ക്ഷ്­മി തു­ട­ങ്ങി­യ­വര്‍ സ­മീപം.  

Keywords: Kerala, Speaker, G. Karthikeyan, K.C Joseph, P.K Jayalakshmi, Ministers.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia