ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: മലയാളത്തിന് ശ്രേഷ്ഠ പദവി ലഭിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഭാഷയെ സംരക്ഷിക്കാനും സ്നേഹിക്കാനും സാധിക്കണമെന്നും സ്പീക്കര്‍ ജി. കാര്ത്തികേയന് പറഞ്ഞു. യുവജന ക്ഷേമബോര്‍ഡ് സംഘടിപ്പിക്കുന്ന അക്ഷര യുവത്വം സാഹിത്യ ശില്‍പ്പശാല വൈലോപ്പിളളി സംസ്ക്യതി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള ഭാഷ നിലനില്ക്കാന് മലയാളിയുടെ സംഭാവന എന്താണെന്ന് പരിശോധിക്കണം. മലയാളത്തെ നാം മറക്കുകയാണ്. മലയാളം പഠിക്കാതെ കേരളത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാം. രണ്ടാം ഭാഷയായിപ്പോലും മലയാളം പഠിക്കാന്‍ താല്‍പ്പര്യമില്ല. രക്ഷിതാക്കളുടെ ഈ മനസ്ഥിതി മാറണം. പുതിയ തലമുറ അക്ഷരങ്ങളെ ഉപേക്ഷിച്ച് ദ്യശ്യങ്ങളുടെ മായാവലയത്തില്‍പ്പെട്ടു പോകുകയാണോ എന്ന ആശങ്കയുമുണ്ട്.
സാഹിത്യലോകത്തെ മഹാരഥന്മാരുമായി അടുത്ത് പരിചയപ്പെടാനും അവരെ അറിയാനും ശില്‍പ്പശാല വേദി ഒരുക്കും. അടുത്തറിയുമ്പോള്‍ ചില വിഗ്രഹങ്ങളൊക്കെ ഉടഞ്ഞുപോയേക്കാം. അങ്ങനെ സംഭവിക്കുമ്പോഴും അത് കാര്യമാക്കാതെ അവരുടെ രചനകള്‍ ആസ്വദിക്കാന്‍ കഴിയണം, സ്പീക്കര്‍ പറഞ്ഞു. അപ്രിയ സത്യങ്ങളോട് അസഹിഷ്ണുത കാണിക്കുകയും അത്തരം രചനകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയിലേക്ക് സമൂഹം മാറുന്നുവെന്ന ആശങ്കയാണ് സമീപകാല സംഭവങ്ങള്‍ പലതും കാണിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് അഭിപ്രായപ്പെട്ടു.
മലയാളഭാഷയ്ക്കു ശ്രേഷ്ഠ പദവിക്കായുളള പരിശ്രമം, ഭരണഭാഷ മലയാളം, മലയാളം സര്‍വ്വകലാശാല, മലയാളം മിഷന് എന്നിങ്ങനെയുളള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഭാവിയില്‍ മലയാളത്തിന്റെ സുവര്‍ണകാലമായി ഈ കാലം അറിയപ്പെടാന്‍ പര്യാപ്തമാണ്. ശ്രേഷ്ഠ ഭാഷാ പദവിക്ക് തടസ്സങ്ങളുണ്ടെങ്കിലും സര്‍ക്കാര്‍ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സാഹിത്യകാരന്മാരെയെല്ലാം സഹകരിപ്പിച്ച് നടത്തുന്ന ശില്‍പ്പശാല മാത്യകാപരമാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷയായ യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി പറഞ്ഞു.
യൗവനകാലത്താണ് പ്രധാന സാഹിത്യകാരന്മാരുടെയെല്ലാം ശ്രേഷ്ഠക്യതികള് ഉണ്ടായിട്ടുളളത്. യുവഎഴുത്തുകാര്‍ സാമൂഹയപ്രതിബദ്ധതയോടെ സര്‍ഗ സിദ്ധി വിനിയോഗിക്കണമെന്നും അവര്‍ പറഞ്ഞു. പി.സി.വിഷ്ണുനാഥ് എം.എല്‍.എ., ടി.പി.രാജീവന്, യുവജനഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി.എസ്.പ്രശാന്ത്, മെമ്പര്‍ സെക്രട്ടറി വിശ്വനാഥപിളള, വിനോദ് സെന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട യുവസാഹിത്യ പ്രതിഭകളാണ് മൂന്നുനാള്‍ നീളുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.
Keywords: Kerala, Speaker, G. Karthikeyan, K.C Joseph, P.K Jayalakshmi, Ministers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


