മസ്‌ക്കറ്റില്‍ പാക്കിസ്ഥാനികള്‍ തട്ടിക്കൊണ്ടുപോയ മലയാളിക്ക് മോചനം

 


പാലക്കാട്: മസ്‌ക്കറ്റില്‍ പാക്കിസ്ഥാനികള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പിച്ച മലയാളിക്ക് മോചനം. പാലക്കാട് വടക്കാഞ്ചേരി സ്വദേശി പള്ളിത്തെരുവ് കണ്ണമ്പ്രയില്‍ മുഹമ്മദ് ഹനീഫയ്ക്കാണ് പാക്കിസ്ഥാനികളുടെ തടവില്‍ നിന്നും മോചനം നേടാന്‍ കഴിഞ്ഞത്. സംഭവത്തില്‍ നാലു പാക്കിസ്ഥാനികളെ പോലീസ് അറസ്റ്റ് ചെയ്തു.

അഞ്ചുലക്ഷം രൂപയാണ് ഹനീഫയെ വിട്ടയക്കാനായി പാക്കിസ്ഥാനികള്‍  മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം പണം പാക്കിസ്ഥാനിലേക്ക് ഉടന്‍ എത്തിക്കാത്ത പക്ഷം ഹനീഫയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ മോചനദ്രവ്യം  ആവശ്യപ്പെട്ടുകൊണ്ടു ബന്ധുക്കളെ ഫോണ്‍ ചെയ്യുമ്പോള്‍ ഹനീഫയെ മര്‍ദിക്കുന്ന ശബ്ദവും ഫോണിലൂടെ കേള്‍പ്പിച്ച് സംഘം മുന്നറിയിപ്പ്  നല്‍കിയിരുന്നു.

മസ്‌ക്കറ്റില്‍ പാക്കിസ്ഥാനികള്‍ തട്ടിക്കൊണ്ടുപോയ മലയാളിക്ക്  മോചനംആവശ്യപ്പെട്ട പണം മുഴുവന്‍ നല്‍കാതെ തല്‍ക്കാലം 50,000 രൂപ പാക്കിസ്ഥാന്‍ സംഘത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഒമാന്‍ പോലീസ് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ പണം അടച്ചിരുന്നു. അതിനുശേഷം ഒമാന്‍ പോലീസ് ഇവരുടെ ഫോണ്‍വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹനീഫയെ മോചിപ്പിക്കാനായത്.

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ഒമാന്‍പോലീസ് ഹനീഫയെ മോചിപ്പിച്ചത്. താന്‍ മോചിതനായെന്നറിയിച്ച് തിങ്കളാഴ്ച രാവിലെ മുഹമ്മദ് ഹനീഫ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. മസ്‌ക്കറ്റില്‍ കഫേ നടത്തുകയായിരുന്ന  മുഹമ്മദ് ഫനീഫയെ സെപ്തംബര്‍ 19നായിരുന്നു പാക്കിസ്ഥാന്‍ സംഘം തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്.

നാട്ടിലുള്ള സഹോദരന്‍ ഹക്കീമിനാണ് പണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഫോണ്‍ സന്ദേശം വന്നത്. സംഭവമറിഞ്ഞ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ച ഇവര്‍ പിന്നീട് പ്രവാസിക്ഷേമ വകുപ്പ് മന്ത്രി വയലാര്‍ രവിക്കും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ നാലു പേരെ പോലീസിന് പിടികൂടാനായെങ്കിലും അഞ്ചോളം പ്രതികള്‍ ഓടി രക്ഷപ്പെട്ടതായാണ് മോചിതനായ  ഹനീഫ  പറഞ്ഞത്.

Also Read:
കുടിവെള്ള പൈപ്പ് പൊട്ടി; കട വെള്ളത്തിലായി

Keywords:  Pakistan, Kidnap, Palakkad, Police, Arrest, Phone call, Killed, Kerala,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Water pipe leakage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia