Donation | മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, നസ്രിയ നസീം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധന പ്രവാഹം; അറിയാം വിശദമായി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) ദുരന്തത്തില്‍ പൊലിഞ്ഞ വയനാടിനെ കരകയറ്റാനുള്ള ശ്രമത്തില്‍ പങ്കാളികളായി സിനിമാ - ബിസിനസ് മേഖലയിലുള്ളവരും സാധാരണ ജനങ്ങളും. കഴിഞ്ഞദിവസം പ്രമുഖ ബിസിനസുകാരും സിനിമാ പ്രവര്‍ത്തകരമെല്ലാം കോടികളും ലക്ഷങ്ങളും അടക്കം വാഗ്ദാനം ചെയ്തിരുന്നു. വ്യാഴാഴ്ചയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം പ്രവഹിക്കുകയാണ്. വിശദ വിവരങ്ങള്‍ അറിയാം.

കമല്‍ ഹാസന്‍ 25 ലക്ഷം രൂപ
മമ്മൂട്ടി 20 ലക്ഷം രൂപ
ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷം രൂപ
സൂര്യ 25 ലക്ഷം രൂപ
കാര്‍ത്തി 15 ലക്ഷം രൂപ
ജ്യോതിക 10 ലക്ഷം രൂപ
ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്‌സ് 25 ലക്ഷം രൂപ
കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ ഒരു കോടി രൂപ
ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേഷ് നിര്‍മല്‍ 25 ലക്ഷം രൂപ
സിപിഐഎം തമിഴ്‌നാട്, ത്രിപുര സംസ്ഥാന കമിറ്റികള്‍ 10 ലക്ഷം രൂപ വീതം
ആയുര്‍വേദ മെഡികല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ 10 ലക്ഷം രൂപ
തിരുനെല്ലി ദേവസ്വം 5 ലക്ഷം രൂപ
മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി 5 ലക്ഷം രൂപ
കെടി ജലീല്‍ എംഎല്‍എ മകളുടെ കല്യാണ ചെലവിലേക്ക് കരുതിവെച്ച 5 ലക്ഷം രൂപ
തൃശ്ശിലേരി ദേവസ്വം 2 ലക്ഷം രൂപ
കെ എസ് ഇ ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 2 ലക്ഷം രൂപ
കണ്ണൂര്‍ ജില്ലാ പോലീസ് സഹകരണസംഘം 5 ലക്ഷം രൂപ
കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം 2 ലക്ഷം രൂപ
ഡോക്യൂമെന്ററി സംവിധായകന്‍ ആനന്ദ് പട് വര്‍ദ്ധന്‍ ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയില്‍ ലഭിച്ച പുരസ്‌കാര തുക 2,20,000 രൂപ
കല്‍പ്പറ്റ സ്വദേശി പാര്‍വ്വതി വി സി 1 ലക്ഷം രൂപ
തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് 50,000 രൂപ
യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഒരു മാസത്തെ എംഎല്‍എ പെന്‍ഷന്‍ തുകയായ 40,000 രൂപ
മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍, ഐ വി ദാസ് പുരസ്‌ക്കാര തുകയായ 25,000 രൂപ
സബ് ഇന്‍സ്‌പെക്ടര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ 25,000 രൂപ
കിറ്റ്‌സ് 31,000 രൂപ
പ്രഥമ കേരള പ്രഭാ പുരസ്‌ക്കാര ജേതാവ് ടി മാധവ മേനോന്‍ 20,001 രൂപ
കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെ എസ് എസ് ഐ എ) ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.