'മലയാളം മിഷന്‍ ഡയറക്ടറായി ചുമതലയേറ്റ മലയാളത്തിന്റെ പ്രിയ കവി ആര്‍ മുരുകന്‍ നായര്‍ക്ക് മലയാളം മിഷനിലേക്ക് ഹാര്‍ദമായ സ്വാഗതം'; ജാതിപ്പേര് ചേര്‍ത്ത പോസ്റ്റര്‍ വിവാദമായി; തിരുത്തി

 



തിരുവനന്തപുരം: (www.kvartha.com 08.02.2022) പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയെ മുരുകന്‍ നായരെന്ന് വിശേഷിപ്പിച്ച മലയാളം മിഷന്റെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തം. പുതിയ ഡയറക്ടര്‍ക്ക് ആശംസയറിച്ച് ഇറക്കിയ സമൂഹമാധ്യമ പോസ്റ്ററിലാണ് മലയാളം മിഷന്‍ പുലിവാല് പിടിച്ചത്. 

കവി മുരുകന്‍ കാട്ടക്കടയാണ് മലയാളം മിഷന്റെ പുതിയ മേധാവി. കവിക്ക് ആശംസയറിയിച്ച് തയ്യാറാക്കിയ പോസ്റ്ററില്‍ ജാതിപ്പേര് ചേര്‍ത്ത് ആര്‍ മുരുകന്‍ നായര്‍ എന്നാണ് നല്‍കിയത്. ആര്‍ മുരുകന്‍ നായര്‍ക്ക് മലയാളം മിഷനിലേക്ക് സ്വാഗതം എന്നെഴുതിയതിന് താഴെയായി ബ്രാകറ്റില്‍ ചെറിയ അക്ഷരത്തില്‍ മുരുകന്‍ കാട്ടക്കടയെന്ന് നല്‍കുകയായിരുന്നു. 

'മലയാളം മിഷന്‍ ഡയറക്ടറായി ചുമതലയേറ്റ മലയാളത്തിന്റെ പ്രിയ കവി ആര്‍ മുരുകന്‍ നായര്‍ക്ക് മലയാളം മിഷനിലേക്ക് ഹാര്‍ദമായ സ്വാഗതം' എന്നായിരുന്നു പോസ്റ്റര്‍. മലയാളം മിഷന്റെ ഡയറക്ടറായി കഴിഞ്ഞ ദിവസമാണ് കവി ചുമതലയേറ്റെടുത്ത്. 

'മലയാളം മിഷന്‍ ഡയറക്ടറായി ചുമതലയേറ്റ മലയാളത്തിന്റെ പ്രിയ കവി ആര്‍ മുരുകന്‍ നായര്‍ക്ക് മലയാളം മിഷനിലേക്ക് ഹാര്‍ദമായ സ്വാഗതം'; ജാതിപ്പേര് ചേര്‍ത്ത പോസ്റ്റര്‍ വിവാദമായി; തിരുത്തി


ജാതിപ്പേരില്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെടാത്ത കവിയുടെ പേരിനൊപ്പം നായര്‍ എന്ന് ചേര്‍ത്തതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു. കവിയെ ജാതിപ്പേര് ചേര്‍ത്ത് പോസ്റ്ററുണ്ടാക്കി നടത്തിയ പ്രചാരണത്തിനെതിരെ ഇടത് സഹയാത്രികര്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തി. 

'മലയാളം മിഷന്‍ ഡയറക്ടറായി ചുമതലയേറ്റ മലയാളത്തിന്റെ പ്രിയ കവി ആര്‍ മുരുകന്‍ നായര്‍ക്ക് മലയാളം മിഷനിലേക്ക് ഹാര്‍ദമായ സ്വാഗതം'; ജാതിപ്പേര് ചേര്‍ത്ത പോസ്റ്റര്‍ വിവാദമായി; തിരുത്തി


ജാതിയുടെ അടിസ്ഥാനത്തില്‍ അറിയപ്പെടാന്‍ താത്പര്യമില്ലെന്ന് വിവിധ അഭിമുഖങ്ങളില്‍ നേരത്തെ കവി വ്യക്തമാക്കിയിരുന്നു. മലയാളം മിഷന്‍ ഫേസ്ബുകില്‍ പങ്കുവച്ച പോസ്റ്ററിന് താഴെയും വിഷയത്തില്‍ പ്രതിഷേധിച്ച് കൊണ്ട് നിരവധി പേര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പിന്നാലെ മുരുകന്‍ കാട്ടക്കടയെന്ന് തന്നെ എഴുതി പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ഔദ്യോഗിക രേഖയിലെ പേര് ചേര്‍ത്ത് സമൂഹ മാധ്യമ പോസ്റ്റര്‍ തയ്യാറാക്കുകയായിരുന്നുവെന്നാണ് മലയാളം മിഷന്റെ വിശദീകരണം. 

Keywords:  News, Kerala, State, Thiruvananthapuram, Writer, Controversy, Facebook Post, Malayalam Mission Turns Murugan Kattakada into Murugan Nair, Controversary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia