Valatty Cinema | നായകള്‍ കേന്ദ്ര കഥാപാത്രമായ വിജയ് ബാബുവിന്റെ മലയാള ചിത്രം 'വാലാട്ടി' റഷ്യന്‍ ഭാഷയിലേക്ക്
Apr 1, 2024, 16:44 IST
കൊച്ചി: (KVARTHA) നായകള്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'വാലാട്ടി' സിനിമ റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റി റഷ്യയിലെ തിയറ്ററുകളില്‍ എത്തുന്നു. റഷ്യന്‍ സിനിമ നിര്‍മാണ കംപനിയും വിതരണക്കാരുമായ ക്യാപെല ഫിലിംസാണ് 'സബാഷ് കി പബ്യക്' എന്ന റഷ്യന്‍ പേരില്‍ ഏപ്രില്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍കാണ് ഈ കരാറിന് നേതൃത്വം നല്‍കിയത്.
രണ്ടു വളര്‍ത്തുനായകള്‍ തമ്മില്‍ പ്രണയത്തിലാകുന്നതും ഒന്നിച്ചു ജീവിക്കാന്‍ വീടുവിട്ട് ഇറങ്ങുന്നതുമാണ് സിനിമയുടെ പ്രമേയം. റഷ്യന്‍ വിതരണക്കാര്‍ മൊഴിമാറ്റി വിതരണം ചെയ്യുന്ന ആദ്യ മലയാള സിനിമയാണ് വാലാട്ടിയെന്ന് ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക് ഡയറക്ടര്‍ ശ്യാം കുറുപ്പ് പറഞ്ഞു.
മലയാളത്തില്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച സിനിമ, ദേവന്‍ ജയകുമാറാണ് സംവിധാനം ചെയ്തത്.
ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക്
ഇന്‍ഡ്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ മുഴുവന്‍ മൂല്യ വ്യവസ്ഥയേയും പുനഃക്രമീകരിയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് രാജ്യത്തുടനീളമുള്ള സിനിമാ മേഖലയെ ദൃഢമാക്കുകയെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്ന ഒരു പദ്ധതിയാണ് ഇന്‍ഡിവുഡ്. ഇന്‍ഡ്യയിലെ മാധ്യമ, വിനോദ വ്യവസായ മേഖലയെ മുന്നില്‍ നിന്നു നയിക്കുന്ന ദീര്‍ഘദര്‍ശിയായ സര്‍ സോഹന്‍ റോയിയുടെ ആശയമാണിത്.
ഇന്‍ഡ്യന്‍ സിനിമാ മേഖലയില്‍ മാറ്റത്തിന്റെ കാഹളം ഓതുന്ന ഒരു ബൃഹദ് പദ്ധതിയായാണ് അദ്ദേഹം ഇതിനെ അവതരിപ്പിക്കുന്നത്. പ്രാദേശിക ഭാഷാ സിനിമ നിര്‍മാതാക്കള്‍ക്ക് ആഗോള ചലച്ചിത്ര വിപണിയിലേയ്ക്കും അന്തര്‍ദേശീയ പ്രേക്ഷക സമൂഹത്തിലേയ്ക്കും അവരുടെ സിനിമയെ എത്തിക്കുവാന്‍ ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക് വഴി സാധിക്കും.
വിദേശ സിനിമാ പ്രേമികള്‍ക്കിടയില്‍ പ്രാദേശിക ഭാഷാ സിനിമകളെ പരിചയപ്പെടുത്തുകയും അതിലൂടെ ഇന്‍ഡ്യന്‍ സിനിമകളുടെ വിദേശ വിപണിസാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഏകജാലക പോര്‍ടലായി മാറുകയും ചെയ്യുകയെന്നതാണ് ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക് ലക്ഷ്യമിടുന്നത്.
Keywords: News, Kerala, Kerala-News, Malayalam-News, Cinema-News, Dubbed, Malayalam Film, Valatty, Russian, Indywood Distribution Network, Cinema, Viajy Babu, Dogs, Pets, Malayalam film 'Valatty' into Russian: Via Indywood Distribution Network.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.