Wedding | നടന്‍ സുദേവ് നായര്‍ വിവാഹിതനായി, വധു നോര്‍ത് ഇന്‍ഡ്യകാരിയായ മോഡല്‍

 


തൃശ്ശൂര്‍: (KVARTHA) മലയാളി ചലച്ചിത്ര താരം സുദേവ് നായര്‍ വിവാഹിതനായി. മുംബൈ ആസ്ഥാനമായുള്ള നടിയും ഫാഷന്‍ മോഡലുമായ അമര്‍ദീപ് കൗര്‍ സിയാന്‍ ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ചാണ് വിവാഹം നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

താലികെട്ട് ചടങ്ങുകളെല്ലാം കേരളത്തിന്റെ തനത് രീതിയിലാണ് നടന്നത്. വധൂ-വരന്മാരുടെ വസ്ത്രങ്ങള്‍ കസവ് മുണ്ടും കേരള സാരിയുമായിരുന്നു. വിവാഹ ചടങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

മലയാളി ആണെങ്കിലും മുംബൈയില്‍ ആണ് സുദേവ് നായര്‍ ജനിച്ചു വളര്‍ന്നത്. ഹിന്ദി സിനിമയിലൂടെ ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെച്ച സുദേവ് സൗമിക് സെന്‍ സംവിധാനം ചെയ്ത് 2014ല്‍ ഇറങ്ങിയ ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മാധുരി ദീക്ഷിത്, ജൂഹി ചൗള ഉള്‍പെടെയുള്ള നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു.

മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമയിലൂടെ നായകനായി മലയാള സിനിമയില്‍ തുടക്കം കുറിച്ചു. 2014ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം മൈ ലൈഫ് പാര്‍ട്ണറിലെ അഭിനയത്തിന് സുദേവിന് ലഭിച്ചു. ശേഷം അനാര്‍കലി, എസ്ര, കായംകുളം കൊച്ചുണ്ണി, അതിരന്‍, മാമാങ്കം നിരവധി സിനിമകളിലും സുദേവ് അഭിനയിച്ചിരുന്നു.

Wedding | നടന്‍ സുദേവ് നായര്‍ വിവാഹിതനായി, വധു നോര്‍ത് ഇന്‍ഡ്യകാരിയായ മോഡല്‍

പാര്‍കറില്‍ പരിശീലനം നേടിയ സുദേവ് പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഡ്യയില്‍ നിന്ന് അഭിനയത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സിനിമാഭിനയം കൂടാതെ, ബ്രേക് ഡാന്‍സ്, ബോക്‌സിംഗ്, കരാടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം സുദേവ് നായര്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. 2001ലെ അന്‍ഡര്‍ 16 ദേശീയ ഗെയിംസില്‍ ഹൈജമ്പില്‍ വെങ്കല മെഡല്‍ ജേതാവുമാണ് സുദേവ്.

1992 നവംബര്‍ 22ന് ഗുജറാതില്‍ ഒരു പഞ്ചാബി സിക് കുടുംബത്തിലാണ് അമര്‍ദീപ് ജനിച്ചത്. 2016ലെ മനസ്വിനി മിസ് താനെയായി കിരീടം ചൂടിയുണ്ട് അമര്‍ദീപ്. 2017ലെ കാംപസ് പ്രിന്‍സസ് ഫൈനലിസ്റ്റുമായിരുന്നു.

Keywords:
News, Kerala, Kerala-News, Top-Headlines, Cinema-News, Wedding, Malayalam Actor, Sudev Nair, Ties, Knot, Model, Amardeep Kaur, Guruvayur, Palakkad, Mumbai, Malayalam Actor Sudev Nair ties the knot with model Amardeep Kaur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia