Drowned | അണക്കെട്ടില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍പെട്ട് ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
Jul 3, 2023, 13:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) അണക്കെട്ടില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍പെട്ട യുവാവ് മരിച്ചു. വെളിമുക്ക് ആലുങ്ങല്‍ സ്വദേശി ചക്കുങ്ങല്‍ വീട്ടില്‍ പരിയകത്ത് സലീമിന്റെ മകന്‍ അജ്മല്‍ അലി (21) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മുന്നിയൂര്‍ മണ്ണട്ടംപാറ അണക്കെട്ടില്‍ നീന്തുന്നതിനിടെയാണ് യുവാവ് അപകടത്തില്‍പെട്ടത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. അണക്കെട്ടില്‍ നീന്തുന്നതിനിടെ അജ്മല്‍ ഒഴുക്കില്‍പെടുകയായിരുന്നു. ബഹളം കേട്ടെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. കരയ്‌ക്കെത്തിച്ച യുവാവിനെ ചേളാരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ ആയിരുന്ന യുവാവ് രാവിലെയാണ് മരിച്ചത്.
Keywords: News, Kerala, Kerala-News, Local-News, Regional-News, Malappuram: Youth Drowned at Mannattampara Dam, Malappuram, Youth, Drowned, Died, Mannattampara Dam, Malappuram: Youth Drowned at Mannattampara Dam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

