Accidental Death | സ്‌കൂടറും ലോറിയും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
Jul 14, 2023, 17:52 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com) സ്‌കൂടറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വേങ്ങര പുത്തനത്താണിയില്‍ അപകടം നടന്നത്. ഗാന്ധിക്കുന്നിലെ പറപ്പൂര്‍ കടവത്ത് പോക്കര്‍- സുലൈഖ ദമ്പതികളുടെ മകന്‍ ഫസലുറഹിമാന്‍ (26) ആണ് മരിച്ചത്.
ദേശീയപാതയില്‍ വെള്ളിയാഴ്ച (14.07.2023) രാവിലെയാണ് സംഭവം. ദേശീയപാത 66 ല്‍ പുത്തനത്താണിയ്ക്ക് സമീപം അതിരുമടയില്‍ വെച്ച് കോട്ടക്കല്‍ ഭാഗത്തുനിന്നും പുത്തനത്താണിയിലേക്ക് വരികയായിരുന്ന സ്‌കൂടറും ടോറസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ വാഹനത്തില്‍നിന്ന് തെറിച്ചുവീണ യുവാവ് സംഭസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. സഹോദരങ്ങള്‍: ഖൈറുന്നിസ, തബ്ശീറ, ലംഹത്ത് നൂര്‍.
Keywords: News, Kerala, Kerala-News, Accident-News, Malappuram, Road Accident, Youth Died, Road Accident, Malappuram: Youth died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

