Teacher Attacked | 'തലയ്ക്കും വയറിനും വേദന'; പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ കൈക്കുഴ വേര്‍പെട്ട അധ്യാപകന്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ ചികിത്സയില്‍

 


ADVERTISEMENT

മലപ്പുറം: (KVARTHA) കുറ്റിപ്പുറം പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കുണ്ടില്‍ചോലയില്‍ സജീഷിനെ (46) ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസ് പറയുന്നത്: വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ അധ്യാപകന്റെ ഇടത് കൈക്കുഴ വേര്‍പെട്ടിരുന്നു. പിന്നീട് വീണ്ടും തലയ്ക്കും വയറിനും വേദന കൂടിയതിനെ തുടര്‍ന്നാണ് ഞായറാഴ്ച (29.10.2023) രാവിലെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചത്. സിടി സ്കാൻ ഉൾപെടെയുള്ള പരിശോധനകളില്‍ വയറിനു താഴെ നീര്‍ക്കെട്ടുള്ളതായി കണ്ടെത്തി. അധ്യാപകന്റെ പരാതിയില്‍ കുറ്റിപ്പുറം പൊലീസ് കേസെടുത്ത് റിപോര്‍ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറിയിട്ടുണ്ട്.

കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ഉപജില്ലാ കലോത്സവത്തിനായി പെണ്‍കുട്ടികള്‍ പരിശീലനം നടത്തുന്ന സ്ഥലത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാര്‍ഥികളില്‍ ചിലരെ അധ്യാപകന്‍ ശകാരിച്ച് പ്രിന്‍സിപലിന് മുന്നിലെത്തിച്ചപ്പോഴാണ് മര്‍ദിച്ചത്.

കലോത്സവ പരിശീലന സ്ഥലത്ത് ആവശ്യമില്ലാതെ കറങ്ങിനടന്നതിന് ശകാരിച്ചതോടെ പ്രകോപിതനായ വിദ്യാര്‍ഥി പ്രിന്‍സിപലിന്റെ മുന്നിലിട്ട് അധ്യാപകനെ മര്‍ദിക്കുകയായിരുന്നു. അധ്യാപകന്റെ കൈ പിന്നിലേക്ക് പിടിച്ച് തിരിച്ച് വിദ്യാര്‍ഥി പുറത്ത് ചവിട്ടുകയായിരുന്നു. ഇതോടെ അധ്യാപകന്റെ കൈക്കുഴ വേര്‍പെട്ടു. പരുക്കേറ്റ സജീഷ് ഗവ. താലൂക് ആശുപത്രിയില്‍ ചികിത്സ തേടി.

സ്വന്തം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് സജീഷിനെ മര്‍ദിച്ച് പരുക്കേല്‍പിച്ചത്. ഓഫിസിനു മുന്നിലിട്ട് അധ്യാപകനെ മര്‍ദിക്കുമ്പോള്‍ പിടിക്കാനെത്തിയ അധ്യാപികമാരും താഴെ വീണു. പരുക്കേറ്റ അധ്യാപകനെ കുറ്റിപ്പുറത്തെ ഗവ.താലൂക് ആശുപത്രിയില്‍ എത്തിച്ച് ആദ്യം ചികിത്സ നല്‍കിയിരുന്നു. വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥി മുന്‍പ് അധ്യാപികമാരോട് അപമര്യാദയായി പെരുമാറിയതും സ്‌കൂളില്‍ റിപോര്‍ട് ചെയ്തിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം റിപോര്‍ട് നല്‍കാനാണ് ഉത്തരവ്.

Teacher Attacked | 'തലയ്ക്കും വയറിനും വേദന'; പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ കൈക്കുഴ വേര്‍പെട്ട അധ്യാപകന്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ ചികിത്സയില്‍


Keywords: News, Kerala, Kerala-News, Malappuram-News, Malayalam-News, Malappuram News, Plus One, Student, Attacked, Teacher, In Front, Principal, Kuttippuram News, Booked, Police, Hospital, Treatment, Malappuram: Teacher, who was injured in attacks of Plus One student, was again admitted to the hospital.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia