Students Injured | രാജ്യറാണി എക്‌സ്പ്രസില്‍ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്ര ചെയ്ത 2 വിദ്യാര്‍ഥികളുടെ കാലുകള്‍ക്ക് ഗുരുതര പരുക്ക്
May 9, 2024, 15:01 IST
നിലമ്പൂര്‍: (KVARTHA) ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്ര ചെയ്ത രണ്ട് വിദ്യാര്‍ഥികളുടെ കാലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്‌സ്പ്രസില്‍ വാതില്‍പ്പടിയിലിരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്‌ഫോമില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. അകമ്പാടം ചാലിയാറിലെ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റത്.
തിരുവനന്തപുരത്തേക്ക് ഉല്ലാസയാത്ര പോകവേ വൈക്കത്തിന് സമീപം ബുധനാഴ്ച (08.05.2024) പുലര്‍ചെ ഒന്നിനാണ് അപകടമുണ്ടായത്. ജെനറല്‍ കംപാര്‍ട്‌മെന്റില്‍ സീറ്റ് കിട്ടാത്തതിനാല്‍ ഇരുവരും വാതിലിന് സമീപം പുറത്തേക്ക് കാലുകളിട്ട് ഇരിക്കുമ്പോഴാണ് പരുക്കേറ്റത്. കംപാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്ന വടപുറം സ്വദേശി ബംഗ്ലാവ് പറമ്പില്‍ നജ്മുദ്ദീന്‍ ബാബുവാണ് ഇരുവരെയും കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരുവരെയും കണ്ടിരുന്നതിനാല്‍ അപകടത്തില്‍പെട്ടത് നാട്ടുകാരാണെന്ന് നജ്മുദ്ദീന്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ വൈക്കത്തെത്തിയപ്പോള്‍ ഇരുവരെയും അവിടെ ഇറക്കി ആംബുലന്‍സില്‍ കോട്ടയത്തെത്തിച്ച് ആശുപത്രിയിലാക്കി. ഉച്ചയോടെ കുട്ടികളുടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയതോടെയാണ് തിരുവനന്തപുരത്ത് ഷെഫായ നജ്മുദ്ദീന്‍ ജോലി സ്ഥലത്തേക്ക് പോയത്.
പാദങ്ങളില്‍നിന്ന് ഏറെ രക്തം വാര്‍ന്നൊഴുകിയിരുന്നു. രണ്ട് പേര്‍ക്കും ഇടതുകാലിനാണ് കൂടുതല്‍ പരുക്ക്. മുറിവുകളും എല്ലിന് പൊട്ടലുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി വിദ്യാര്‍ഥികളുടെ മൊഴികള്‍ രേഖപ്പെടുത്തി.
Keywords: News, Kerala, Train, Malappuram News, Students, Injured, Hitting, Feet, Platform, Nilambur News, Doorstep, Train, Rajya Rani Express, Malappuram: Students injured after hitting their feet on platform.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.